പള്ളിക്കാരും പട്ടക്കാരും ഇറങ്ങി; സുധീരന്റെ കാര്യം പോക്ക്

പ്രതാപന്‍ ഇക്കുറി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിക്കാന്‍ കാരണക്കാരനായത് വിഎം സുധീരന്‍. ഉമ്മന്‍ചാണ്ടിയെ ലക്ഷ്യമിട്ടാണ് പ്രതാപന്‍ മാറി നില്‍ക്കാന്‍ തീരുമാനിച്ചത്. നാലു തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്നാണ് വിഎം സുധീരന്‍ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പതിനൊന്നാമത് തവണയാണ് ഉമ്മന്‍ചാണ്ടി മത്സരരംഗത്തിറങ്ങുന്നത്. തിരുവഞ്ചൂര്‍ ആറാമതും കെസി ജോസഫും എട്ടിലും കെ ബാബു ആറിലും എത്തി നില്‍ക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ ഉപഗ്രഹങ്ങളായ ഇവരെ ലക്ഷ്യമിട്ടാണ് സുധീരന്‍ നീങ്ങുന്നത്.
പണ്ട് സിപിഎമ്മില്‍ വിഎസിനുണ്ടായിരുന്ന സ്ഥാനമാണ് ഇപ്പോള്‍ സുധീരന്‍ നേടിയിരിക്കുന്നത്. ഭരണപക്ഷത്തു നില്‍ക്കുന്ന പ്രതിപക്ഷ നേതാവിന്റെ സ്ഥാനം.
വിവരാവകാശ നിയമത്തിന്റെ പരിപാടിയില്‍ നിന്നും മന്ത്രിമാരെ ഒഴിവാക്കിയതാണ് സുധീരനു ലഭിച്ചിരിക്കുന്ന പുതിയ വജ്രായുധം. കരുണ വിവാദത്തിന് ശേഷമാണ് ഇത്.
എന്നാല്‍ സുധീരനെ ഹൈക്കമാന്റ് നിലയ്ക്കു നിര്‍ത്തുമെന്നറിയുന്നു. ഉമ്മന്‍ചാണ്ടിക്കു വേണ്ടി ക്രൈസ്തവ മേലധ്യക്ഷന്മാര്‍ സോണിയയുമായി ചര്‍ച്ച തുടങ്ങി കഴിഞ്ഞു. ഉമ്മന്‍ചാണ്ടിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസിന് കേരളത്തില്‍ ബംഗാളിലെ അവസ്ഥ വരുമെന്നാണ് മെത്രാന്‍മാര്‍ അറിയിച്ചിരിക്കുന്നത്. സോണിയാ ഗാന്ധിക്കാണെങ്കില്‍ മെത്രാന്‍മാരെ ഭയമാണ്.
രമേശ് ചെന്നിത്തലയുടെ പിന്തുണയും സുധീരനുണ്ട്. രമേശും സുധീരനും ചേര്‍ന്ന് സ്ഥിതിഗതികള്‍ വഷളാക്കുകയാണെന്നാണ് ക്രൈസ്തവ സഭകളുടെ ആക്ഷേപം അതിനാല്‍ സുധീരന്‍ മുന്നോട്ടു വച്ചിരിക്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും സോണിയ തള്ളും. മര്യാദയ്ക്ക് നിന്നാല്‍ മുന്നോട്ടു പോകാമെന്ന അന്ത്യശാസനവും നല്‍കിയെന്നിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha