കേരള-തമിഴ്‌നാട് അതിര്‍ത്തിയായ വഴിക്കടവില്‍ 2.5 കോടിയുടെ ഹവാല പണം പിടികൂടി

കേരള-തമിഴ്‌നാട് അതിര്‍ത്തിയായ വഴിക്കടവില്‍ 2.5 കോടിയോളം രൂപയുടെ ഹവാല പണം പിടികൂടി. നാടുകാണി ചുരത്തില്‍വെച്ച് കാറില്‍ കടത്തിയ പണം ഇലക്ഷന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പിടിച്ചെടുത്തത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.
ഇതുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ സ്വദേശികളായ മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പണം കടത്താന്‍ ഉപയോഗിച്ച ഹോണ്ടാ സിറ്റി കാറും സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha