ദുരൂഹതകള്‍ മാറുന്നില്ല, അവസാനകോള്‍ വന്നത് ഇടുക്കിയില്‍ നിന്ന്

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്ന്് കൊണ്ടിരിക്കുന്നു. മരണത്തിന് മുമ്പ് ചില ഫോണ്‍ കോളുകള്‍ മണിയെ തേടിയെത്തി.ഇടുക്കിയില്‍ നിന്നുമാണ് ചില ഫോണ്‍ കോളുകള്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. ഇടുക്കി ജില്ലയില്‍ നിരവധിപേര്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞദിവസം പരിശക്കല്ലു ചവറ്റുകുഴിയില്‍ രാജന്റെ മകന്‍ ഷൈലജനെ (42) പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. ആശുപത്രിയിലാകും മുന്‍പ് മണിയുടെ ഫോണിലേക്ക് അവസാനം വന്ന കോള്‍ ഇടുക്കിയില്‍ നിന്നായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷൈലജനെ അറസ്റ്റ് ചെയ്തതെന്നാണു സൂചന. ഇയാളുടെ കുട്ടിയുടെ ഹൃദയവാല്‍വ് സംബന്ധിച്ച ചികിത്സാ സഹായത്തിന് ഷൈലജനും കുടുംബവും ഒന്നരവര്‍ഷം മുന്‍പ് കലാഭവന്‍ മണിയുമായി ബന്ധപ്പെട്ടിരുന്നു. തുടന്ന് ഇവരുടെ കുടുംബവുമായി മണി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും അന്വേഷണസംഘം പറഞ്ഞു.ഒരു മാസം മുന്‍പ് ഷൈലജന്‍ മണിയെ ഫോണില്‍ ഭീഷണിപ്പെടുത്തിയതായി ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഞായറാഴ്ച ഇയാളെത്തിരക്കി അന്വേഷണ സംഘമെത്തിയിരുന്നെങ്കിലും പിടികൊടുത്തില്ല. തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയില്‍ അടിമാലി സി.ഐ: ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള പോലീസ് ഷൈലജനെ കസ്റ്റഡിയില്‍ എടുത്ത് പ്രത്യേക സംഘത്തിനു കൈമാറുകയായിരുന്നു. ഷൈലജനെ മണിയുമായി ബന്ധമുള്ള ആളുകള്‍ ഒരു മാസം മുന്‍പ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയി മര്‍ദിച്ചിരുന്നതായി ഇയാള്‍ പോലീസിനോടു വെളിപ്പെടുത്തി. ഷൈലജന്റെ പേരില്‍ മറ്റുകേസുകളുമുണ്ട്.ജില്ലയില്‍ പരിശക്കല്ല് കൂടാതെ അടിമാലി, രാജാക്കാട്,ബൈസണ്‍വാലി തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും വിവിധയാളുകളെ നിരീക്ഷിക്കുന്നുണ്ട്. കൊരങ്ങാട്ടി, ബൈസണ്‍വാലി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഭൂമിയിടപാടിനു മണി ശ്രമിച്ചിരുന്നതായി സൂചനകളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha