സാധാരണ പോലീസുകാരന്റെ മുഖം ഡിജിപി കണ്ടു; എല്ലായിടത്തു നിന്നും അഭിനന്ദനം

സാധാരണക്കാരന് ഒന്ന് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്തത്ര ചൂടാണ്. ആ സമയത്ത് പൊരിവെയിലത്ത് ചൂട് തിളയ്ക്കുന്ന റോഡിലാണ് പാവം പോലീസുകാര്‍ ഗതാഗതം നിയന്ത്രിക്കുന്നത്. ഇതു വരെ ഒരു മേലുദ്യോഗസ്ഥനും കാണാത്ത പോലീസുകാരുടെ ദു:ഖം അവസാനം ഡിജിപി സെന്‍കുമാര്‍ തിരിച്ചറിഞ്ഞു.
പകല്‍ സമയത്ത് ചൂട് ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ പൊരിവെയിലത്ത് ജോലി ചെയ്യുന്ന ട്രാഫിക്, പിക്കറ്റ് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് വെള്ളം നല്‍കാനാണ് ഡി.ജി.പിയുടെ ഉത്തരവ്. തിങ്കളാഴ്ച ജില്ലാ പൊലീസ് മേധാവികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് രാവിലെ പത്ത് മുതല്‍ നാല് വരെയുള്ള സമയത്തിനിടക്ക് നാലു പ്രാവശ്യമെങ്കിലും വെള്ളമോ നാരങ്ങാവെള്ളമോ കൊടുക്കണമെന്ന് നിര്‍ദേശിച്ചത്. ജോലിയില്‍ ഏര്‍പ്പെട്ടവരുടെ സുരക്ഷ ഉറപ്പാക്കണം.
ഇതിനാവശ്യമായ തുക പൊലീസ് ക്ഷേമകാര്യങ്ങള്‍ക്കുള്ള ഫണ്ടില്‍ നിന്ന് ഉപയോഗിക്കാം. കഠിനമായ ചൂടുള്ള സമയങ്ങളിലാണ് കുടിവെള്ളം നല്‍കേണ്ടതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha