ശബരിമലയിൽ മണ്ഡല-മകര വിളക്ക് സീസൺ തുടങ്ങിയശേഷം പമ്പ സർവീസിലൂടെ കെഎസ്ആർടിസിയ്ക്ക് പ്രതിദിനം ലഭിക്കുന്നത് ശരാശരി 50 ലക്ഷം

മണ്ഡല-മകര വിളക്കിനോടനുബന്ധിച്ച് തുടങ്ങിയ പമ്പ സർവീസിലൂടെ കെഎസ്ആർടിസിയ്ക്ക് പ്രതിദിനം ലഭിക്കുന്നത് ശരാശരി 50 ലക്ഷം. പമ്പ-നിലയ്ക്കൽ 180 ചെയിൻ സർവീസുകളാണ് ദിവസവുമുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസവും 275-300 ദീർഘദൂര സർവീസുകളും നടത്തുന്നു.
ഇത് ഭൂരിഭാഗവും മധ്യകേരളത്തിൽ നിന്നും തെക്കൻ കേരളത്തിൽ നിന്നുമാണ്. ചൊവ്വാഴ്ച്ച 300 പമ്പ ദീർഘദൂര സർവീസുകൾ നടത്തി. തിങ്കളാഴ്ച്ച ഇത് 275 ആയിരുന്നു. പമ്പ-കോയമ്പത്തൂർ, പമ്പ-തെങ്കാശി അന്തർ സംസ്ഥാന സർവീസുകളുമുണ്ട്. തീർഥാടകരുടെ ഭാഗത്ത് നിന്ന് ആവശ്യമുയർന്നാൽ മലബാർ ഭാഗത്ത് നിന്ന് കൂടുതൽ സർവീസുകൾ നടത്താമെന്നും ഡിമാന്റ് ഉണ്ടെങ്കിൽ തമിഴ്നാടിന്റെ മറ്റ് ഭാഗങ്ങളിലേക്കും സർവീസുകൾ തുടങ്ങാൻ സാധിക്കുമെന്നും കെഎസ്ആർടിസി അധികൃതർ.
" f
https://www.facebook.com/Malayalivartha
























