കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെതിരെ കെ. മുരളീധരന്‍ എംഎല്‍എ രംഗത്ത്

കോണ്‍ഗ്രസ്സിനുള്ളില്‍ പരസ്യ വാക് പോരുമായി നേതാക്കള്‍ രംഗത്തെത്തിയതോടെ നേതാക്കള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍സ മറനീക്കി പുറത്ത് വന്നിരിക്കുന്നു. കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെതിരെ കെ. മുരളീധരന്‍ എംഎല്‍എ എറ്റവുമെടുവില്‍ രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ കത്ത് എഴുതിയിട്ട് അത് പ്രസിദ്ധീകരിക്കുന്നത് ശരിയല്ല. മലര്‍ന്നുകിടന്നു തുപ്പുന്നതുപോലെയാണിത്. വിമര്‍ശനമുണ്ടെങ്കില്‍ പാര്‍ട്ടി വേദിയില്‍ ഉന്നയിക്കണം. തുടര്‍ച്ചയായി ജയിക്കുന്നവരാരും ഓടിളക്കി വന്നവരല്ല. ജനങ്ങള്‍ ജയിപ്പിച്ചവരാണെന്നും മുരളീധരന്‍ പറഞ്ഞു.
തുടര്‍ച്ചയായി മല്‍സരിക്കുന്നവര്‍ മാറി നില്‍ക്കണമെന്ന് കഴിഞ്ഞ ദിവസം വി.എം.സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പാര്‍ട്ടിയുടെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. നാലുതവണയോ അതില്‍ കൂടുതലോ മത്സരിച്ചവരില്‍ അനിവാര്യരല്ലാത്തവരെയും ആരോപണങ്ങളില്‍പ്പെട്ടവരെയും മാറ്റി നിര്‍ത്തണമെന്നാണ് സുധീരന്റെ അഭിപ്രായം. ഇത് പാര്‍ട്ടി യോഗങ്ങളില്‍ അദ്ദേഹവും വിശദീകരിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു പൊതു മാനദണ്ഡം വേണമെന്നും അഭിപ്രായമുണ്ട്.
ഇത്തവണ നിയമസാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് ടി.എന്‍.പ്രതാപന്‍ എംഎല്‍എ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മൂന്നു തവണ തുടര്‍ച്ചയായി എംഎല്‍എയായ തന്നെ ഇത്തവണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതാപന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് കത്ത് നല്‍കിയിരുന്നു. പ്രതാപന്റെ നിലപാട് മതിപ്പുളവാക്കുന്നതാണെന്നും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വ്യഗ്രത കാട്ടുന്ന വിഎസിനേപ്പോലുള്ളവര്‍ക്ക് ഇത് മാതൃകയാണെന്നും സുധീരനും പ്രതികരിച്ചിരുന്നു.
എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസില്‍നിന്നുതന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാതെ പിന്മാറേണ്ടവര്‍ക്കു പിന്മാറാമെന്നും യുവാവ് അല്ലെന്നു തോന്നുന്നതുകൊണ്ടാകാം പ്രതാപന്‍ മല്‍സരിക്കാത്തതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കണമെന്ന് സൂധീരന്‍ പരോക്ഷമായി പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha