വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരനെ കുറുക്കന്‍ കടിച്ചു

ചാലക്കുടിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരന് കുറുക്കന്റെ കടിയേറ്റു. എറിയാട് പേബസാര്‍ കൈതവളപ്പില്‍ ജോഷിയുടെ മകന്‍ അദൈ്വദിനെയാണ് കുറുക്കന്‍ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന അദൈ്വദിനുമേല്‍ കുറുക്കന്‍ ചാടിവീഴുകയായിരുന്നു. കുട്ടിയെ കടിയ്ക്കുകയും മാന്തുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ നിലവിളികേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ ട കുറുക്കന്‍ ഓടി രക്ഷപെട്ടു. പരുക്കേറ്റ കുട്ടിയെ ഉടന്‍തന്നെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
ഈ പ്രദേശത്ത് കഴിഞ്ഞ കുറേ നാളുകളായി കുറുക്കന്റെ ശല്യമുള്ളതായി നാട്ടുകാര്‍ പരാതിപ്പെട്ടുവെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും ഫലപ്രദമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് പരാതിയുണ്ട്. രാത്രികാലങ്ങളില്‍ കുറുക്കന്മാരുടെ ഓരിയിടല്‍ കേള്‍ക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha