Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മണിയുടെ മരണം: ഹൈദരാബാദിലെ ലാബ് റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും, പരിശോധന നടത്തിയ ലാബുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടേക്കാം

23 MARCH 2016 06:43 AM IST
മലയാളി വാര്‍ത്ത.

കലാഭവന്‍ മണിയുടെ മരണത്തില്‍ സംശയങ്ങള്‍ മാത്രം ബാക്കിയാക്കി ഉത്തരങ്ങളിലില്ലാത്ത ചോദ്യങ്ങള്‍ക്ക് മുന്‍മ്പിലാണ് പോലീസും മണിയുടെ ബന്ധുക്കളും. മണിയെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം മരണത്തിന്റെ ഉത്തരവാദിയെ എത്രയും വേഗം കണ്ടെത്തുകയെന്ന പ്രാര്‍ത്ഥന മാത്രമാണുള്ളത്. സുഹൃത്തുക്കളും ബന്ധുക്കളുമാണ് ഇപ്പോള്‍ സംശയ നിഴലില്‍ നില്‍ക്കുന്നത്. സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന മിണിച്ചേട്ടനെ കൊല്ലാന്‍ കഴിയുമോയെന്നാണ് ഏവരുടെയും സംശയം. അതിനിടെ മണിയുടെ കുടുംബവും വ്യക്തിപരമായ പ്രശ്‌നങ്ങളും കൂട്ടിച്ചേര്‍ത്ത് പലതരത്തിലുള്ള വാര്‍ത്തകളും പുറത്ത് വന്നുകൊണ്ടിരിക്കുന്നു.
മണിയുടെ ഔട്ട്ഹൗസായ പാടിയിലെ പറമ്പില്‍ നിന്ന് ലഭിച്ച രണ്ട് കീടനാശിനി കുപ്പികള്‍ താന്‍ വാങ്ങിയതാണെന്ന് ഭാര്യാപിതാവ് സുധാകരന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഇന്നലെ വീണ്ടും സുധാകരനെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴാണ് പറമ്പില്‍ നിന്ന് കണ്ടെടുത്ത കീടനാശിനി താന്‍ വാങ്ങിയതാണെന്നും കൃഷി ആവശ്യത്തിന് വാമൊഴി നല്‍കിയത്. മണിയുടെ ഭാര്യാപിതാവ് കഴിഞ്ഞ ഒരു മാസത്തിനിടയില്‍ കീടനാശിനി വാങ്ങിയതായി കടക്കാരന്‍ പോലീസിന് വിവരം നല്‍കിയിരുന്നു. ഇന്നലെ ഉച്ചയോടെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായ സുധാകരന്റെ മൊഴിയെടുപ്പ് വൈകിട്ട് വരെ നീണ്ടു. പോലീസ് കണ്ടെടുത്ത രണ്ട് കുപ്പിയില്‍ ഒന്ന് പൊട്ടിക്കാത്ത നിലയിലും മറ്റൊന്ന് 5 മില്ലി നഷ്ടപ്പെട്ട നിലയിലുമായിരുന്നു.
സാധാരണ വാഴക്കും മറ്റും കീടനാശിനി ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ അളവ് വേണമെന്നിരിക്കെ വെറും 5 എം.എല്‍ ഓളം മാത്രം നഷ്ടപ്പെട്ടനിലയില്‍ കണ്ടത് അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. മണിയെ ചികിത്സിച്ച അമൃത ആശുപത്രിയില്‍ നടത്തിയ ടോക്‌സിക്കോളജി പരിശോധനയില്‍ കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും കെമിക്കല്‍ പരിശോധനയില്‍ ക്ലോര്‍വൈറിഫോസ് എന്ന കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു.
രണ്ട് റിപ്പോര്‍ട്ടില്‍ ഏതാണ് യാഥാര്‍ത്ഥ്യം എന്നറിയാന്‍ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലേക്ക് വിദഗ്ധ പരിശോധനക്കായി നല്‍കി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
അന്തിമ തീരുമാനത്തിലെത്താന്‍ ആന്തരികാവയവങ്ങളുടെ പുനഃപരിശോധന റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കുമെങ്കിലും മരണവുമായി ബന്ധപ്പെട്ട ,സംശയങ്ങള്‍ ദുരീകരിക്കാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമായി തന്നെ തുടരുകയാണ്.
കാക്കനാട്ടെ കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനി സാന്നിദ്ധ്യം സ്ഥിരീകരിച്ച സ്ഥിതിക്ക് ഇത് എങ്ങനെയുണ്ടായി എന്ന് കണ്ടെത്താതെ പോലീസിന് കസ്റ്റഡിയിലുള്ളവരെ വിടാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. 24 മണിക്കൂറില്‍ കൂടുതല്‍ ഒരാളെ കസ്റ്റഡിയില്‍ വെക്കാന്‍ പാടില്ലെന്നിരിക്കെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് അന്വേഷണ സംഘം നടത്തുന്നതെന്ന ആക്ഷേപവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ തന്നെ ഹൈദരാബാദിലെ ലാബ് റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണിപ്പോള്‍.
വിദഗ്ധ പരിശോധനയില്‍ മണിയുടെ ശരീരത്തിനകത്ത് ചെന്ന കീടനാശിനിയുടെ അളവ് എത്രയാണെന്ന് കണ്ടെത്താനാണ് പ്രധാനമായും ശ്രമിക്കുന്നത്.നിശ്ചിത അളവില്‍ കൂടുതല്‍ കണ്ടാല്‍ അത് കേസില്‍ വഴിത്തിരിവാകും. അങ്ങനെയെങ്കില്‍ ചാരായം വാറ്റുമ്പോള്‍ വീര്യം കൂട്ടാന്‍ ചേര്‍ത്ത കീടനാശിനിയാണോ, അതോ പറമ്പില്‍ നിന്ന് കണ്ടെടുത്ത കീടനാശിനി മണിയോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ ഉപയോഗിച്ചുവോ എന്ന കാര്യവും പോലീസിന് കണ്ടെത്തേണ്ടി വരും.
അതേസമയം, രാജ്യത്തെ തന്നെ മികച്ച ആധുനിക സംവിധാനങ്ങളുള്ള അമൃത ഹോസ്പിറ്റലിനും ഹൈദരാബാദിലെ സെന്‍ട്രല്‍ ലാബ് റിപ്പോര്‍ട്ട് നിര്‍ണ്ണായകമാണ്. കീടനാശിനി ഉള്ളില്‍ ചെന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടാല്‍ മണിയെ ചികിത്സിച്ച അമൃതയിലെ ഡോക്ടര്‍മാര്‍ മറുപടി പറയേണ്ടി വരും. അമൃതയിലെ ലാബിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടും. മറിച്ചായാല്‍ കാക്കനാട്ടെ കെമിക്കല്‍ ലാബോറട്ടറി അധികൃതരാവും പ്രതിക്കൂട്ടിലാവുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (23 minutes ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (29 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (32 minutes ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (44 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (54 minutes ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (1 hour ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (2 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (2 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (5 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (5 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (6 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (6 hours ago)

Malayali Vartha Recommends