പീഡിപ്പിച്ച് ഗര്‍ഭിണിയായ യുവതിയെ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിയ ബിസിനസുകാരന്‍ അറസ്റ്റില്‍

സൗഹൃദം നടിച്ച് അടുത്തു കൂടി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂരില്‍ ബിസിനസുകാരന്‍ അറസ്റ്റില്‍. പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിയെന്നും പരാതിയില്‍ പറയുന്നു. കണ്ണൂര്‍ കിഴുന്നയിലെ സുജിത്ത് (52) ആണ് അറസ്റ്റിലായത്. എടക്കാട് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോട്ടയം സ്വദേശിയായ മുപ്പത്തഞ്ചുകാരിയാണ് സുജിത്തിനെതിരെ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തി, പണം തട്ടിയെടുത്തു തുടങ്ങിയ കുറ്റങ്ങളാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. എടക്കാട് പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ദുബായില്‍ വച്ച് 2015നും 2020നും ഇടയിലാണ് പീഡനം നടന്നതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ദുബായില്‍ ഉന്നത ഉദ്യോഗസ്ഥയായ യുവതിയുമായി സുജിത്ത് ബന്ധം സ്ഥാപിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇരുവരും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഇതിനിടയില്‍ യുവതിയെ നിര്‍ബന്ധിച്ച് 16 കോടി രൂപ തന്റെ കമ്പനിയില്‍ നിക്ഷേപിപ്പിക്കുകയും ചെയ്തിരുന്നു.
ഗര്‍ഭിണിയാണെന്ന് മനസിലാക്കിയ യുവതി വിവാഹം ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഗര്‍ഭഛിദ്രം നടത്താന്‍ സുജിത്ത് സമ്മര്‍ദം ചെലുത്തുകയായിരുന്നു. ഭീഷണിയെ തുടര്‍ന്ന് ഗര്‍ഭഛിദ്രം നടത്തിയെങ്കിലും വിവാഹത്തില്‍ നിന്ന് ഇയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീട് ദുബായില്‍ നിന്ന് സുജിത്ത് കടന്നുകളഞ്ഞതായി യുവതി പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























