വ്‌ളാഡിമര്‍ പുടിന്റെ വരവില്‍ ഇന്ത്യ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്

കഴിഞ്ഞ ദിവസമാണ് രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയിലെത്തിയത്. 23ാമത് ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചക്കോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള പുടിന്റെ കൂടിക്കാഴ്ച പ്രതിരോധ മേഖലയില്‍ വലിയ തരത്തിലുള്ള പ്രതീക്ഷകളാണ് നല്‍കുന്നത്. ഇന്ത്യ നിലവില്‍ ഉപയോഗിക്കുന്ന എസ് 400 വ്യോമപ്രതിരോധ സംവിധാനത്തിന്റെ കൂടുതല്‍ യൂണിറ്റുകള്‍ റഷ്യയില്‍ നിന്ന് വാങ്ങാനുള്ള കരാറിനൊപ്പം പുതിയ എസ്500 ഇടപാടില്‍ ധാരണയും പ്രതീക്ഷിക്കുന്നുണ്ട്.ഒപ്പം സുഖോയ് 57 യുദ്ധവിമാനഇടപാടിനുള്ള ചര്‍ച്ചകളുമുണ്ടാകാനാണ് സാദ്ധ്യത.
എന്നാല്‍ പ്രതിരോധ ഉദ്യോഗസ്ഥരുടെ സ്ഥിരീകരണങ്ങളനുസരിച്ച്, ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് സു എംകെഐ വിമാനങ്ങളുടെ നവീകരണത്തെക്കുറിച്ചായിരിക്കും പ്രധാനമായും ചര്‍ച്ചകള്‍ നടക്കുക. 272 വിമാനങ്ങളില്‍ ഏകദേശം 100 എണ്ണത്തില്‍ കൂടുതല്‍ ശേഷിയിലേക്ക് കൊണ്ടുവരികയെന്നതാണ് പദ്ധതിയിടുന്നത്. 200 കിലോമീറ്ററിനപ്പുറം ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള 300ല്‍ അധികം ആര്‍ 37 ദീര്‍ഘദൂര എയര്‍ ടു എയര്‍ മിസൈലുകള്‍ സ്വന്തമാക്കാനുള്ള താല്‍പര്യവും ഇന്ത്യയ്ക്കുണ്ട്.
ചൈനയിലും യുഎസിലും സമാനമായ മിസൈലുകള്‍ ഉപയോഗിക്കുന്നുണ്ട്. പുത്തന്‍ മിസൈലുകള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ റഷ്യയുടെ എസ്400 സ്‌ക്വാഡ്രണുകള്‍ ഇന്ത്യയില്‍ എത്തിക്കണം. ഓരോ സ്‌ക്വാഡ്രണിലും ലോഞ്ചറുകള്‍, റഡാറുകള്‍, നിയന്ത്രണ കേന്ദ്രങ്ങള്‍, പിന്തുണാ വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന 16 വാഹനങ്ങളുണ്ട്. 600 കിലോമീറ്റര്‍ അകലെയുള്ള വ്യോമഭീഷണികള്‍ വരെ ഇതിന് ട്രാക്ക് ചെയ്യാന്‍ സാധിക്കും. 400 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യസ്ഥാനത്തെ തകര്‍ക്കാനുള്ള നാലുതരം മിസൈലുകളും ഇതിലുണ്ട്.
ഈ വര്‍ഷം ആദ്യം പാകിസ്ഥാന്‍ വിമാനങ്ങള്‍ക്കും നിരീക്ഷണ വിമാനങ്ങള്‍ക്കുനേരെ ഫലപ്രദമായി ഉപയോഗിച്ച 280എസ് 400 മിസൈലുകള്‍ വാങ്ങാനുള്ള പദ്ധതിയും ഇന്ത്യയ്ക്കുണ്ട്. അതുപോലെ 400 കിലോമീറ്ററില്‍ കൂടുതല്‍ ആക്രമണ പരിധികളുള്ള ബ്രഹ്മോസ് എന്‍ജിയുടെ ഭാരം കുറഞ്ഞ വകഭേദങ്ങളുടെ രൂപകല്പനയുമായി ബന്ധപ്പെട്ടും ചര്‍ച്ച നടക്കും.
വന്‍കിട റോക്കറ്റുകള്‍ സ്വന്തമായുള്ള രാജ്യമാണ് റഷ്യ. അതിനാല്‍ത്തന്നെ റഷ്യയുടെ സെമി ക്രയോജനിക് എഞ്ചിനുകള്‍ ഇന്ത്യ വാങ്ങും. മണ്ണെണ്ണയും ലിക്വിഡ് ഓക്‌സിജനും ഉപയോഗിക്കുന്ന എഞ്ചിനുകളാണ് സെമി ക്രയോജനിക്. റോക്കറ്റുകളുടെ ഭാരം കുറയ്ക്കാനും കൂടുതല്‍ ഭാരവാഹകശേഷി കൈവരിക്കാനും ഇത് സഹായിക്കുമെന്നതാണ് നേട്ടം. ആര്‍.ഡി191 എഞ്ചിനുകള്‍ ആകും വാങ്ങുക. എല്‍വി എം 3 റോക്കറ്റ് പതിപ്പില്‍ ആര്‍ഡി191 എഞ്ചിനുകള്‍ ഇന്ത്യ ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്. പിഎസ്എല്‍വിക്കും ജിഎസ്എല്‍വിക്കും ശേഷം അതീവശേഷിയുള്ള ന്യൂജനറേഷന്‍ റോക്കറ്റിന്റെ വികസനദൗത്യത്തിലാണ് ഐഎസ്ആര്‍ഒ.
https://www.facebook.com/Malayalivartha


























