സുധീരന്റെ വാഹനത്തിനുനേരെ കല്ലേറ്, വാഹനം ആക്രമിച്ചത് സാമൂഹ്യവിരുദ്ധര്‍

കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ വാഹനത്തിനുനേരെ കല്ലേറ്. വാഹനം ആക്രമിച്ചത് സാമൂഹ്യവിരുദ്ധരെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ഇതിനു രാഷ്ട്രീയ നിറം നല്‍കേണ്ടതില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും സുധീരന്‍ പറഞ്ഞു.
നെയ്യാറ്റിന്‍കര കുളത്തൂരില്‍ വച്ചായിരുന്നു വി.എം. സുധീരന്റെ വാഹനത്തിനുനേരെ കല്ലേറുണ്ടായത്. ബൈക്കിലെത്തിയവരാണ് കല്ലെറിഞ്ഞത്. വാഹനത്തിന്റെ ഗ്ലാസ് തകര്‍ന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha