ലൈംഗികാവശ്യത്തിനായി ഭാര്യയെ നിര്‍ബ്ബന്ധിച്ചതു തടഞ്ഞ ഭര്‍ത്താവിന്റെ കഴുത്തറുത്ത പ്രതിക്ക് ജീവപര്യന്തം

തന്റെ ലൈംഗികാവശ്യം നടത്തിതരാന്‍ ഭാര്യയെ വിട്ടുതരാതിരുന്ന ഭര്‍ത്താവിനെ ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നിലിട്ട് ബ്‌ളേഡിന് കഴുത്തറുത്ത് കൊന്ന യുവാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. കൊയിലാണ്ടി പൊയില്‍ക്കാവ് താഴെക്കുനി കണിയാംകണ്ടിയില്‍ ദേവദാസിനെ(52)യാണ് ജീവപര്യന്തം തടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്.
തിരുവനന്തപുരം ആര്യനാട് സ്വദേശി കോഴിക്കോട് പണിക്കര്‍ റോഡ് നാലുകുടിപ്പറമ്പില്‍ താമസക്കാരനായ ജലീലി (27)നെ കൊലപ്പെടുത്തിയ കേസിലായിരുന്നു വിധി. പിഴയില്‍ 20,000 രൂപ ഇരയുടെ ഭാര്യ റംലയ്ക്ക് ലഭിക്കും.
2008 ജൂലൈ 7-ന് രാത്രി 10.45-നായിരുന്നു കേസിന് ആസ്പദമായ സംഭവം. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപം ജലീലിനെയും റംലയേയും കണ്ടുമുട്ടി പരിചയപ്പെട്ട ദേവദാസ് ജലീലിന് മദ്യം വാങ്ങി നല്‍കുകയും തുടര്‍ന്ന് റംലയെ തനിക്ക്വഴിയില്‍ വെച്ച് തന്നെ ലൈംഗികാവശ്യത്തിനായി വിട്ടുതരണമെന്ന് നിര്‍ബ്ബന്ധിക്കുകയും ചെയ്തു.
ഇത് തടഞ്ഞ ജലീലിനെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് അടുത്ത കടയില്‍ നിന്നും ഒരു പുതിയ ബ്‌ളേഡ് വാങ്ങി ജലീലിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ടാക്കുകയും ചെയ്തു. കയ്യില്‍ കൊച്ചുകുഞ്ഞ് ഇരുന്നതിനാല്‍ റംലയ്ക്ക് അക്രമം തടയാനായില്ല.
ഇവര്‍ അലമുറയിട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടുകയും ജലീലിനെ ആശുപത്രിയില്‍ കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ പിന്നീട് ജലീല്‍ മരിച്ചു. നാട്ടുകാര്‍ തന്നെയാണ് ദേവദാസിനെ പോലീസില്‍ ഏല്‍പ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha