കുരിശിന്റെ വഴിയേ ക്രൈസ്തവ ലോകം

ലോകപാപങ്ങളുടെ പരിഹാരത്തിനായി ക്രിസ്തുനാഥന്‍ കുരിശുമരണം വരിച്ചതിന്റെ ഓര്‍മ്മയില്‍ ക്രൈസ്തവര്‍ ഇന്ന് ദു:ഖവെള്ളി ആചരിക്കുന്നു. പീഡാസഹനത്തിനും കുരിശുമരണത്തെയും ഓര്‍മ്മിച്ച് ക്രൈസ്തവര്‍ കുരിശിന്റെ വഴി ആചരിക്കുന്നു. ക്രിസ്തു ക്രൂശിതനാകുന്നതിനു മുമ്പ് കാല്‍വരിയിലേക്ക് കുരിശും ചുമന്നുകൊണ്ട് പോവുകയും പോകുംവഴി അനുഭവിച്ച പീഢകളേയും ഓര്‍ത്താണ് ക്രൈസ്തവര്‍ കുരിശിന്റെ വഴി ആചരിക്കുന്നത്. പെസഹാ വ്യാഴത്തില്‍ ശിഷ്യരുമൊത്ത് യേശു നടത്തിയ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയാചരിച്ചുകൊണ്ടാണ് ക്രൈസ്തവര്‍ വിശുദ്ധവാരത്തിലെ സുപ്രധാന ദിവസങ്ങളിലേക്ക് കടക്കുന്നത്.
നിങ്ങളുടെ ഗുരുവും കര്‍ത്താവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകുവിന്‍, ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍ '' എന്ന പറഞ്ഞ് വിനയത്തിന്റെയും സ്‌നേഹത്തിന്റെയും ഉദാത്ത മാതൃക ക്രിസ്തു നല്‍കി. ഈ മാതൃക തങ്ങള്‍ പിന്തുടരുന്നുവെന്നതിന്റെ പ്രതീകമായി എല്ലാ ദേവലയങ്ങളിലും കുര്‍ബാന മദ്ധ്യേ വൈദികന്‍ പന്ത്രണ്ട് പേരുടെ കാലുകള്‍ കഴുകും. അന്ത്യഅത്താഴ നേരത്ത് യേശു തന്റെ പന്ത്രണ്ട് ശിഷ്യന്‍മാരുടെ കാലുകള്‍ കഴുകിയതിനെ ക്രൈസ്തവര്‍ ഈ അവസരത്തില്‍ ഓര്‍മ്മിക്കുന്നു. തന്റെ ശരീരവും രക്തവും അനേകര്‍ക്ക് പങ്കുവെയ്ക്കുന്ന വിശുദ്ധ കുര്‍ബാന യേശു സ്ഥാപിച്ചതും ഈ അത്താഴ വിരുന്നിലാണ്.
കുര്‍ബാനയ്ക്ക് ശേഷം ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന എഴുന്നെള്ളിച്ചു വെച്ച് ആരാധനയുണ്ടാകും. വൈകുന്നേരം വരെ നീളുന്ന ആരാധനയ്ക്ക് ശേഷം അപ്പം മുറിക്കല്‍ ശുശ്രൂഷ നടത്തും.
വൈകുന്നേരം വീടുകളിലും അപ്പം മുറിക്കല്‍ ശുശ്രൂഷയുണ്ടാകും. കുരിശപ്പവും ഇന്‍ഡ്രിയപ്പവും പാലും ഉണ്ടാക്കി പ്രാര്‍ത്ഥനയോടെ അവ എല്ലാവര്‍ക്കുമായി വിഭജിച്ച് നല്‍കും. കുടുംബത്തിലെ മുതിര്‍ന്ന വ്യക്തിയാണ് പ്രാര്‍ത്ഥനകള്‍ക്കും അപ്പം മുറിക്കല്‍ ശുശ്രൂഷയ്ക്കും നേതൃത്വം നല്‍കേണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha