Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടന്‍ ജിഷ്ണു രാഘവന്‍ അന്തരിച്ചു

25 MARCH 2016 12:12 AM IST
മലയാളി വാര്‍ത്ത.

യുവനടന്‍ ജിഷ്ണു രാഘവന്‍ അന്തരിച്ചു. 35 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. പഴയകാല നടന്‍ രാഘവന്റെ മകനാണ്. രാഘവന്‍ സംവിധാനം ചെയ്ത കിളിപ്പാട്ട് എന്ന ചിത്രത്തില്‍ ബാലതാരമായാണ് തുടക്കം. കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ നായകനായി. റബേക്ക ഉതുപ്പ് കിഴക്കേമലയാണ് മലയാളത്തില്‍ അവസാനം അഭിനയിച്ച ചിത്രം. ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. ട്രാഫിക്കിന്റെ റീമേക്കിലൂടെ ബോളിവുഡിലുമെത്തി.

1987 കിളിപ്പാട്ട് ഇന്ത്യന്‍ പനോരമയില്‍ ഇടംനേടി. വേണുഗോപന്റെ ചൂണ്ട, തമ്ബി കണ്ണന്താനത്തിന്റെ ഫ്രീഡം, സുന്ദര്‍ദാസിന്റെ പൗരന്‍, ലോഹിതദാസിന്റെ ചക്കരമുത്ത്, അനില്‍ ബാബുവിന്റെ പറയാം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

സിബിഐ പരമ്പരയിലെത്തിയ നേരറിയാന്‍ സിബിഐയില്‍ മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയവേഷം ലഭിച്ചു.

സമീപകാലത്ത് ഭരതന്റെ നിദ്രയുടെ റീമേക്ക് സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്തപ്പോള്‍ സിദ്ധാര്‍ഥിനൊപ്പം നായകവേഷം ചെയ്തു. നിദ്രയും ഓര്‍ഡിനറിയുമാണ് സമീപകാലത്ത് മടങ്ങിവരവൊരുക്കിയത്. ബാങ്കിങ് ഹവേഴ്‌സ്, അന്നും ഇന്നും എന്നും, റബേക്ക ഉതുപ്പ് കിഴക്കേമല തുടങ്ങിയ സിനിമകള്‍ ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (1 hour ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (1 hour ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (1 hour ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (1 hour ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (1 hour ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (2 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (2 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (2 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (2 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (3 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (3 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (3 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (3 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (4 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (4 hours ago)

Malayali Vartha Recommends