സി.ഐ തന്നെ പീഡിപ്പിച്ചുവെന്ന് ബിന്ധ്യാസ് തോമസ്, പീഡനം നടന്നത് വനിതാ പോലീസിന്റെ ഒത്താശയോടെ

ചോദ്യം ചെയ്യല്‍ എന്നപേരില്‍ പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍വച്ച് സി.ഐ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ബിന്ധ്യാസ് തോമസ്. ബ്ലൂ ബ്ലാക്‌മെയിലിംഗ് കേസ് പ്രതിയാണ് ബിന്ധ്യാസ് തോമസ്. വനിതാ പോലീസുകാരുടെ ഒത്താശയോടെ തന്നെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് ലൈംഗികമായി ചൂഷണം ചെയ്തത്. പാലാരിവട്ടം പോലീസ് സ്‌റ്റേഷന്റെ മൂന്നാം നിലയില്‍വച്ചു താന്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ അന്നു കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ആര്‍ നിശാന്തിനി അവിടെ ഉണ്ടായിരുന്നു എന്നും പൊലീസ് കംപ്ലെയിന്റ്‌സ് അഥോറിട്ടിക്കു നല്‍കിയ പരാതിയിലാണ് ബിന്ധ്യാസ് വെളിപ്പെടുത്തുന്നു.
താന്‍ മാത്രമല്ല, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാ സ്ത്രീകളും പാലാരിവട്ടം സ്‌റ്റേഷനില്‍വച്ചു പീഡനത്തിരയായി. വനിതാ പൊലീസുകാരായ റെജിമോള്‍, ഷൈനിമോള്‍ എന്നിവരെ മുറിക്കു പുറത്തു കാവല്‍ നിര്‍ത്തിയായിരുന്നു പീഡനം. പീഡനം മൂലം തനിക്കു രക്തസ്രാവം ഉണ്ടായെന്നും ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവന്നുവെന്നും പരാതിയില്‍ ബിന്ധ്യാസ് പറയുന്നു. ജാമ്യത്തിലിറങ്ങിയശേഷം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും പരാതിയില്‍ ബിന്ധ്യാസ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha