കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് തിടുക്കപ്പെട്ട് തീരുമാനമെടുക്കില്ലെന്ന് ഡി.ജി.പി

മണിയുടെ മരണം സംബന്ധിച്ച് തിടുക്കപ്പെട്ട് തീരുമാനമെടുക്കില്ലെന്ന് ഡി.ജി.പി ടി.പി സെന്‍കുമാര്‍. എല്ലാ വശവും വിശദമായി പരിശോധിക്കും. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിഗമനത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
മണിയുടെ മരണം സംബന്ധിച്ച് അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. ആന്തരികാവയവങ്ങളുടെ രാസ പരിശോധനഫലം വിദഗ്ധ സംഘത്തെ കൊണ്ട് പരിശോധിപ്പിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു.
രാവിലെ ചാലക്കുടി ഡി.വൈ.എസ്.പി ഓഫീസിലെത്തിയ ഡി.ജി.പി അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ചയില്‍ തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്ത് കുമാര്‍, ക്രൈംബ്രാഞ്ച് എസ്.പി. എന്‍. ഉണ്ണിരാജന്‍!, ഡി.വൈ.എസ്.പി കെ.എസ്. സുദര്‍ശനന്‍ എന്നിവര്‍ പങ്കെടുത്തു. ശേഷം മണിയുടെ പാഡി ഹൗസ് സന്ദര്‍ശിച്ച ശേഷമാണ് ഡി.ജി.പി മടങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha