എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ കേരളം മാലിന്യ വിമുക്തമാക്കുമെന്ന് തോമസ് ഐസക്

വ്യത്യസ്തമായ ആശയങ്ങള്‍ നടപ്പാക്കാന്‍ എന്നും ആഗ്രഹിക്കുന്ന ഡോ. തോമസ് ഐസക് മാലിന്യ കൂമ്പാരങ്ങളുള്ള പ്രദേശമാണ് തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങാന്‍ തിരഞ്ഞെടുത്തത്. മലിനമായിരുന്ന ആലപ്പുഴയെ ശുചിത്വത്തിലേക്ക് കൊണ്ടുവന്ന കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച.ആലപ്പുഴ മണ്ഡലത്തിലെ കലവൂര്‍ ചന്ത വൃത്തിയാക്കിയായിരുന്നു തുടക്കം. മണലും സിമന്റുമിട്ട മാര്‍ക്കറ്റിലെ പൊട്ടിയതും പൊളിഞ്ഞതുമായ ഭാഗങ്ങള്‍ ആദ്യം നന്നാക്കി. ഒറ്റ ദിവസം കൊണ്ട് പതിനേഴിടത്താണ് ശുചീകരണം നടത്തിയത്. ഇത് ഇവിടംകൊണ്ട് അവസാനിക്കില്ലെന്ന് പറയുന്ന തോമസ് ഐസക് ഇടതുമുന്നണിയുടെ മുദ്രാവാക്യവും ഓര്‍മിപ്പിക്കുന്നു എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും.രണ്ടാഴ്ചയ്ക്കകം മണ്ഡലത്തിലെ 157 ബൂത്തുകളിലും ഇതുപോലെ ശുചീകരണ പ്രവര്‍ത്തനം നടത്താനാണ് തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha