ആ വാര്‍ത്ത തെറ്റ്... ജനം ടിവിയില്‍ നിന്നും തന്നെ ഒഴിവാക്കിയെന്ന വാര്‍ത്ത തെറ്റാണെന്ന് മധുപാല്‍

ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ജനം ടിവിയുടെ ഷോയില്‍ നിന്നും തന്നെ ഒഴിവാക്കിയത് സംബന്ധിച്ച് അറിയില്ലെന്ന് സംവിധായകനും നടനുമായ മധുപാല്‍. തന്നെ ഒഴിവാക്കിയതിനെക്കുറിച്ച് ജനം ടിവിയോ പരിപാടിയുമായി ബന്ധപ്പെട്ടവരോ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിക്കവെ മധുപാല്‍ വ്യക്തമാക്കി.ഇടത് അനുകൂല സംഘടനയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ ഫാസിസ്റ്റ് വിരുദ്ധ പരിപാടിയില്‍ പങ്കെടുത്തതിന് ജനം ടിവിയുടെ അകംപൊരുള്‍ എന്ന പരിപാടിയില്‍ നിന്നും മധുപാലിനെ ഒഴിവാക്കിയെന്നായിരുന്നു വാര്‍ത്ത.എന്നാല്‍ തന്നെ പരിപാടിയില്‍ നിന്നും ഒഴിവാക്കുമ്പോള്‍ തന്നെക്കൂടി അറിയിക്കേണ്ടതുണ്ട്. ഇതുവരെ ചാനല്‍ അധികൃതര്‍ തന്നോട് പറഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത മാത്രമേ തനിക്കും അറിയൂ എന്നും മധുപാല്‍ കൂട്ടിച്ചേര്‍ത്തു. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha