സംസ്ഥാനത്ത് ജപ്തി ഭീഷണിയെ തുടര്‍ന്ന് വീണ്ടും കര്‍ഷക ആത്മഹത്യ

ജപ്തി ഭീഷണിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. നരുവാമൂട് വലിയറത്തല സ്വദേശി അജിയാണ് ആത്മഹത്യ ചെയ്തത്. നാട്ടുകാര്‍ മൃതദേഹവുമായി ബാങ്കിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
നരുവാമൂട് സ്വദേശിയും കര്‍ഷകനുമായ അജി 2011ലാണ് വാഴകൃഷിക്കായി നരുവാമൂട്ടെ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും മൂന്ന് ലക്ഷം രൂപ വായ്പയെടുത്തത്. അജിയുടെ പേരിലുളള ഒമ്പത് സെന്റ് സ്ഥലം ഈടായി നല്‍കി. പ്രകൃതി ക്ഷോഭത്തില്‍ വാഴക്കൃഷി നശിച്ചതോടെ മാസത്തവണ അടയക്കുന്നതില്‍ വീഴ്ചയുണ്ടായി. പലിശ സഹിതം മൂന്ന് ലക്ഷത്തി അന്‍പത്തിയാറായിരം രൂപ കുടിശികയായതോടെ സഹകരണ ബാങ്ക് ജപ്തിനടപടിയിലേക്ക് കടന്നു. കഴിഞ്ഞദിവസം ജപ്തിനോട്ടീസ് ലഭിച്ചതോടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മൃതദേഹവുമായി നാട്ടുകാര്‍! ബാങ്കിന് മുന്നില്‍ കുത്തിയിരുന്നതോടെ,, ജപ്തിനടപടികള്‍ നിര്‍ത്തിവയ്ക്കുമെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. പലതവണ നോട്ടീസ് അയച്ചിട്ടും കര്‍ഷകന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha