മക്കളുടെ ഫീസടയ്ക്കാന്‍ പണമില്ലാതെ അമ്മ ജീവനൊടുക്കി

മക്കളുടെ ഫീസ് അടയ്‌നാവാത്തത്തിന്റെ വിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി. പുറക്കാട് പഞ്ചായത്ത് അഞ്ചാംവാര്‍ഡ് കാവില്‍ ക്ഷേത്രത്തിനു കിഴക്കു കുറ്റിക്കാട്ടില്‍ വീട്ടില്‍ പവിത്രന്റെ(ജയകുമാര്‍) ഭാര്യ ഷീലയാ(47)ണു വിഷക്കായ കഴിച്ചു ജീവനൊടുക്കിയത്.
ചേര്‍ത്തല കെ.വി.എമ്മില്‍ ഒന്നാംവര്‍ഷ ഫാം.ഡി(ഡോക്ടറേറ്റ് ഇന്‍ ഫാര്‍മസി) കോഴ്‌സിനു പഠിക്കുന്ന മകളുടെ ആദ്യവര്‍ഷ ഫീസായ 85,000 രൂപ ഈസ്റ്റര്‍ അവധിക്കുശേഷം കോളജില്‍ അടക്കണമായിരുന്നു. എന്‍ജിനീയറിംഗ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മകന്റെ പഠനത്തിനും പവിത്രന്റെ ചികിത്സക്കുമായി സമീപവാസികളില്‍നിന്നടക്കം ലക്ഷങ്ങള്‍ പലിശക്കു വാങ്ങിയിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. കടബാധ്യതയില്‍നിന്ന് മുക്തിനേടുന്നതിനായി ആകെയുള്ള 15 സെന്റ് സ്ഥലവും വീടും വില്‍ക്കാനിരുന്നതാണ്. വാങ്ങാമെന്നേറ്റയാള്‍ അഡ്വാന്‍സ് നല്‍കാമെന്ന് അറിയിച്ച ദിവസം കച്ചവടത്തില്‍നിന്ന് പിന്മാറിയതോടെ കടം വീട്ടാനും മകളുടെ ഫീസ് അടക്കാനും മറ്റ് മാര്‍ഗമില്ലാതെ വന്നതാണ് ഷീലയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നു ബന്ധുക്കള്‍ പറയുന്നു.
വെള്ളിയാഴ്ച രാവിലെ മുതല്‍ ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ട ഷീലയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചശേഷം നടത്തിയ പരിശോധനയിലാണു വിഷക്കായ കഴിച്ചെന്നു വ്യക്തമായത്.വൈകിട്ട് ആറുമണിയോടെ മരിച്ചു. പുറക്കാട്ട് ജങ്ഷനുസമീപം സൈക്കിള്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന പവിത്രന്‍ വര്‍ഷങ്ങളായി ഹൃദ്‌രോഗിയാണ്. അമ്പലപ്പുഴ പോലീസ് മേല്‍ നടപടി സ്വീകരിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha