ഗണേഷ് കുമാറിനെതിരെ മത്സരിക്കാനിരുന്ന ജഗദീഷിന്റെ പേര് ലിസ്റ്റിലില്ല, പകരം യാമിനി തങ്കച്ചി യുഡിഎഫ് സ്ഥാനാര്‍ഥിയാകും

പത്തനാപുരത്ത് നിലവിലെ എംഎല്‍എയും നടനുമായ ഗണേഷ് കുമാറിനെതിരെ അദ്ദേഹത്തിന്റെ ആദ്യഭാര്യ യാമിനി തങ്കച്ചിയെ രംഗത്തിറക്കാന്‍ യുഡിഎഫ് നേതൃത്വം ആലോചിക്കുന്നതായി സൂചന. നേരത്തെ നടന്‍ ജഗദീഷ് യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പിക്കുകയും മണ്ഡലത്തില്‍ ആദ്യവട്ട പ്രചരണത്തിനിറങ്ങുകയും ചെയ്തിരുന്നു. ശക്തനായ ഗണേഷ് കുമാറിനെ അട്ടിമറിക്കാന്‍ ജഗദീഷിന് കഴിയില്ലെന്നുള്ള വിലയിരുത്തലാണ് അദ്ദേഹത്തെ മാറ്റി യാമിനിയെ പരീക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത്. യാമിനി യുഡിഎഫ് സ്ഥാനാര്‍ഥിയായാല്‍ അത് യുഡിഎഫിന് ഗുണം ചെയ്യുമെന്നും യുഡിഎഫ് നേതൃത്വം കരുതുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലാണ് യാമിനിയെ ഗണേഷ് കുമാറിനെതിരെ മത്സരിപ്പിക്കാനുള്ള നീക്കം നടക്കുന്നത്. എന്നാല്‍ യാമിനി അനുകൂല നിലപാട് അറിയിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കൂടിയ കോണ്‍ഗ്രസ് ഉന്നതാധികാര യോഗത്തിലാണ് ജഗദീഷിനെ മാറ്റി യാമിനിയെ രംഗത്തിറക്കിയാലോ എന്ന് നേതൃത്വം ആലോചിച്ചത്. കെപിസിസി പ്രസിഡന്റ് വിഎം സുധീരനും മന്ത്രി രമേശ് ചെന്നിത്തലയും യാമിനി നല്ല സ്ഥാനാര്‍ഥിയാകുമെന്ന് അഭിപ്രായപ്പെട്ടതോടെ അതുവരെ സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീഷിച്ച ജഗദീഷിന്റെ പേര് വെട്ടി അവിടെ യാമിനി തങ്കച്ചിയുടെ പേര് എഴുതി ചേര്‍ക്കുകയായിരുന്നു. എന്നാല്‍ ജഗദീഷിന്റെ പേരും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യാമിനി തങ്കച്ചി ഗണേഷിനെതിരെ മത്സരിച്ചാല്‍ ഗണേഷ് വിയര്‍ക്കുമെന്ന് ഉറപ്പാണ്. മാത്രമല്ല മത്സരം വൈകാരികമാവുകയും സ്ത്രീവോട്ടര്‍മാര്‍ ഗണേഷിനെതിരെ തിരിയുകയും ചെയ്യും. മാത്രമല്ല യാമിനിയാണ് സ്ഥാനാര്‍ഥിയെങ്കില്‍ താരസ്ഥാനാര്‍ഥിയേക്കാള്‍ ഇത് ഗുണം ചെയ്യുമെന്നും ബാലകൃഷ്ണ്ണപിള്ളക്കും മകനും ഇത് കടുത്ത തിരിച്ചടിയാകുമെന്നുമാണ് രാഷ്ടീയ നിരീക്ഷകരുടെ അഭിപ്രായം.
എന്നാല്‍ യാമിനിയെ ഗണേഷിനെതിരെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത് ബലകൃഷ്ണപിള്ളയെയും ഗണേഷിനെയും അസ്വസ്ഥരാക്കിയിട്ടുണ്ടെന്നാണ് സൂചന. രാഷീയം കുടുംബങ്ങളുടെ വിഴുപ്പലക്കാകരുതെന്ന് ബാലകൃഷ്ണപിള്ള തനിക്ക് വേണ്ടപ്പെട്ടവരെ കൊണ്ട് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. യാമിനിയെ മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന് അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തോടെ ആവശ്യപ്പെട്ടതായാണ് സൂചന. യാമിനി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകുന്നതോടെ സീറ്റില്ലാതായ ജഗദീഷിനെ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനം വാദ്ഗാനം ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha