ഈസ്റ്റര്‍ ദിനം : പാപത്തിന്റെയും അധര്‍മ്മത്തിന്റെയും ഇരുട്ടില്‍ നിന്ന് നന്മയുടെ വെളിച്ചത്തിലേക്ക് വരണമെന്ന് മാര്‍പാപ്പ

പാപത്തിന്റെയും അധര്‍മത്തിന്റെയും ജീര്‍ണതയില്‍ കഴിയുന്നവര്‍ അതില്‍ നിന്ന് പുറത്തുവരണമെന്നും മനസിലെ ഇരുട്ടകറ്റണമെന്നും ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. ബെല്‍ജിയം തലസ്ഥാനത്തു നടന്ന ആക്രമണത്തെ മാര്‍പാപ്പ അപലപിച്ചു. ഏതു മതമായാലും ദൈവത്തിന്റെ പേരില്‍ ചോരചിന്തുന്നത് അംഗീകരിക്കാനാവില്ല. അത് ദൈവത്തോടുതന്നെ ചെയ്യുന്ന തെറ്റാണെന്നും മാര്‍പ്പാപ്പ പറഞ്ഞു.
സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന ഉയിര്‍പ്പ് തിരുനാള്‍ കുര്‍ബാനയില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ഒരു ലക്ഷം വിശ്വാസികള്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha