വാക്കുതര്‍ക്കത്തിനിടെ കുത്തേറ്റ ഇടുക്കി സ്വദേശിയായ യുവാവ് മരിച്ചു

വാക്കുതര്‍ക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. ചമ്പക്കര മാതാ ഫിഷ് സ്റ്റാള്‍ ജീവനക്കാരായ ഇടുക്കി പാറക്കടവ് സ്വദേശി ജിനേഷാണ്(26) കുത്തേറ്റ് മരിച്ചത്. ജിനേഷിന്റെ സുഹൃത്തും ഇതേ സ്ഥാപനത്തില്‍ ജോലിചെയ്യുന്നതുമായ പാറക്കടവ് സ്വദേശി ജോബിയെ (24) ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നേരത്തേ ജോലിചെയ്തിരുന്ന വയനാട് സ്വദേശി ബൈജുവിനെ(34) പൊലീസ് അറസ്റ്റ്‌ചെയ്തു.
ചമ്പക്കര മാര്‍ക്കറ്റിന് സമീപം ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. വാക്കുതര്‍ക്കത്തിനിടെ ബൈജു യുവാക്കളെ മാരകമായി കുത്തി പരിക്കേല്‍പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റ ഇവരെ ആദ്യം വൈറ്റില വെല്‍കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിനേഷ് വഴിമധ്യേ മരിച്ചു. മാര്‍ക്കറ്റിന് സമീപത്തുനിന്ന് തന്നെയാണ് പൊലീസ് ബൈജുവിനെ പിടികൂടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha