ഭര്‍ത്താവ് മരിച്ച മനോവിഷമത്തില്‍ ഏഴു വയസുള്ള മകളെ ശരീരത്തോടു ചേര്‍ത്തു കെട്ടി യുവതി കായലില്‍ ചാടി മരിച്ചു

ഏഴു വയസുള്ള മകളെ ശരീരത്തോടു ചേര്‍ത്തു കെട്ടി കായലില്‍ മരിച്ചനിലയില്‍ യുവതിയെയും കുട്ടിയെയും കണ്ടെത്തി. ദേശീയ ജലപാതയായ ടി.എസ്. കനാലിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരുതൂര്‍കുളങ്ങര തുറയില്‍കുന്ന് മുള്ളശേരി കോളനിയില്‍ കൊള്ളപ്പുറത്ത് വീട്ടില്‍ ഉദയന്‍സുഷമ ദമ്പതികളുടെ മകള്‍ സബിത (31), മകള്‍ ആദിത്യ (7) എന്നിവരെയാണു മരിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ടുവരെ ഇവര്‍ വീട്ടിലുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
നേരം വെളുത്തപ്പോള്‍ ഇവരെ കാണാതായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസിന് എഴുതിയ ആത്മഹത്യാക്കുറിപ്പും കുട്ടിയുടെ ആഭരണവും വീട്ടില്‍നിന്നും കണ്ടെടുത്തു. കല്ലുംമുട്ടില്‍കടവ് പാലത്തില്‍നിന്നും ചാടിയതാണന്നു സംശയിക്കുന്നു.
ഇവരുടെ ഭര്‍ത്താവ് ശ്രായിക്കാട് സ്വദേശി സുധീഷ് കഴിഞ്ഞ 11നു വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. അതിനുശേഷം യുവതി മനോവിഷമത്തില്‍ കഴിഞ്ഞുവരികയായിരുന്നെന്ന് പറയപ്പെടുന്നു. പതിനൊന്നു മാസമായി യുവതി കൂടുംബ വീട്ടിലായിരുന്നു താമസം. സഹോദരങ്ങള്‍: അരുണ്‍, സന്ധ്യ. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. കരുനാഗപ്പള്ളി പോലീസ് കേസെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha