ബാലകൃഷ്ണ പിള്ളയും മകന്‍ ഗണേഷ് കുമാറുമല്ലാതെ മറ്റാരും വളര്‍ന്നുവരാന്‍ അവര്‍ അനുവദിക്കില്ല: ശരണ്യ മനോജ്

കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും പിള്ളയുടെ വിശ്വസ്തനുമായ ശരണ്യ മനോജ്. പിള്ളയും മകന്‍ ഗണേഷ് കുമാറുമല്ലാതെ മറ്റാരും വളര്‍ന്നുവരാന്‍ അവര്‍ അനുവദിക്കില്ലെന്നു മനോജ് ആരോപിച്ചു. ഇടതു മുന്നണിയില്‍ പാര്‍ട്ടിക്കു കിട്ടുമെന്ന് ഉറപ്പായിരുന്ന രണ്ടാമത്തെ സീറ്റ് പിള്ളയുടെ സഹോദരീപുത്രിയുടെ ഭര്‍ത്താവിനു നല്‍കാന്‍ ശ്രമിച്ചു. അതിനു താന്‍ സാക്ഷിയായിരുന്നുവെന്നു മനോജ് പറഞ്ഞു. ആ ശ്രമം പരാജയപ്പെട്ടപ്പോഴാണ് എന്നാല്‍ ഒരു സീറ്റ് മതിയെന്ന നിലപാടിലേക്കു പിള്ളയും ഗണേഷും എത്തിയതെന്നും മനോജ് ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha