സിപിഎം സുരേന്ദ്രന്‍പിള്ളയെ കൈവിട്ടു

നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസില്‍ സ്‌കറിയാ തോമസിന് മാത്രം സീറ്റ് നല്‍കാന്‍ സിപിഎം തീരുമാനം. സുരേന്ദ്രന്‍പിള്ളയെ സിപിഎം കൈവിട്ടു. ഇന്നു നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം.
സ്‌കറിയാ തോമസ് വിഭാഗത്തിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളായിരുന്നു നല്‍കിയിരുന്നത്. ഇത്തവണ രണ്ടു സീറ്റും തിരിച്ചെടുത്തു. തിരുവനന്തപുരവും കോതമംഗലവും എടുത്ത് കടുത്തുരുത്തിയില്‍ മാത്രം മല്‍സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
കടുത്തുരുത്തിയില്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്‌കറിയാ തോമസ് തന്നെ മല്‍സരിക്കും. സീറ്റ് ലഭിക്കാതിരുന്നാല്‍ പാര്‍ട്ടിയില്‍ സുരേന്ദന്‍പിള്ള പ്രശ്‌നങ്ങളുണ്ടാക്കുമെന്നൊക്കെ സ്‌കറിയാ തോമസ് വാദിച്ചെങ്കിലും ഇന്ന് രാവിലെ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഫലമുണ്ടായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha