ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയതിനുള്ള ഗിന്നസ് റെക്കോര്‍ഡ് പി സുശീലയ്ക്ക്

ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയതിനുള്ള ഗിന്നസ് റെക്കോര്‍ഡ് പി.സുശീലയ്ക്ക് സ്വന്തം. ആറ് ഭാഷകളിലായി നിരവധി പാട്ടുകളാണ് സുശീല പാടിയിട്ടുള്ളത്. ആശാ ഭോസ്ലയുടെ റെക്കോര്‍ഡാണ് സുശീല മറികടന്നത്. ആറു പതിറ്റാണ്ടിനിടയില്‍ മലയാളം, ഹിന്ദി, ബംഗാളി, ഒറിയ, സംസ്‌കൃതം, തുളു, സിംഹളീസ് ഭാഷകളിലായി 17,695 പാട്ടുകളാണ് പി.സുശീല പാടിയിട്ടുള്ളത്.
11,000 പാട്ടുകള്‍ പാടിയ ആശാ ഭോസ്ലയുടെ റെക്കോര്‍ഡാണ് പി. സുശീല പഴങ്കഥയാക്കിയത്. മലയാളത്തില്‍ മാത്രം 916 ഗാനങ്ങള്‍ പി. സുശീല പാടിയിട്ടുണ്ട്. ആന്ധ്ര സ്വദേശിനിയായ സുശീല 1960 ല്‍ ഓള്‍ ഇന്ത്യ റേഡിയോയിലൂടെയാണ് ഗാനാലാപന രംഗത്തേക്ക് കടന്നുവരുന്നത്. അഞ്ചു തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം തേടിയെത്തി. വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 2008 ല്‍ പത്മഭൂഷന്‍ നല്‍കി രാജ്യം ആദരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha