പൊലീസിനെ ചിരിപ്പിച്ച് കള്ളന്‍

ചോദ്യം ചെയ്യലിനിടെ പൊലീസിനെ ചിരിപ്പിച്ച് കള്ളന്റെ ഉത്തരം. മോഷണങ്ങളെപ്പറ്റി കള്ളനോട് ചോദിച്ച പൊലീസാണ് ഉത്തരം കേട്ട് ചിരിയടക്കാന്‍ കഴിയാതെ നിന്നത്. സാറന്മാര് എന്നെ ജയിലിലാക്കും ഞാന്‍ പിന്നേം ഇറങ്ങും മോഷണം പെട്ടന്നങ്ങ് നിര്‍ത്തിയാല്‍ ജീവിയ്ക്കാനാകുമോ സാറേ? അടിമാലി ആറാട്ട് കടവ് ജയരാജ് അലിയാര്‍ (26) എന്നയാളാണ് മോഷണക്കുറ്റത്തിന് അറസ്റ്റിലായപ്പോള്‍ പൊലീസിന് ഇത്തരത്തില്‍ മറുപടി നല്‍കിയത്.
ആരാധാനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി പലതവണ ജയിലിലായിട്ടുണ്ട്. കോട്ടയത്തും ഇടുക്കിയിലും വിവിധ ഇടങ്ങളില്‍ നടത്തിയ മോഷണവുമായി ബന്ധപ്പെട്ട് ജയരാജിനെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ ്‌മോഷണമില്ലാതെ താന്‍ എങ്ങനെ ജീവിയ്ക്കും എന്ന് ചോദിച്ചത്.
മോഷ്ടിയ്ക്കുന്ന പണവുമായി ബസില്‍ ദൂരയാത്ര പോവുകയാണ് ഇയാളുടെ പതിവ്. എത്തുന്ന സ്ഥലങ്ങളില്‍ മോഷണം നടത്തി അവിടെ നിന്ന് വീണ്ടും യാത്ര. ഇതിനിടെ സ്വന്തം വീട്ടില്‍ പോലും പോകാറില്ല. മോഷണത്തിനായി ആയുധങ്ങളും കൈയ്യില്‍ കരുതാറില്ല. പൈങ്ങന സെന്റ് തോമസ് പള്ളിയിലും ഇയാള്‍ മോഷണത്തിനെത്തിയിരുന്നു. മുണ്ടക്കയം, വെള്ളന്നൂര്‍, ചെറുതോണി, അടിമാലി, പാറത്തോട് എന്നിവിടങ്ങളിലും രണ്ട് മാസത്തിനിടെ ഒട്ടേറെ മോഷണങ്ങള്‍ ഇയാള്‍ നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha