പഴനിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം

പഴനിക്കും കൊടൈക്കനാലിനും ഇടയില്‍ ശബരിപാളയത്തിനുസമീപം കാര്‍ കൊക്കയിലേക്കുമറിഞ്ഞ് എറണാകുളം തേവര സ്വദേശി അജ്ജു(24) മരിച്ചു. കാറിലുണ്ടായിരുന്ന 13 പേര്‍ക്ക് പരുക്കുണ്ട്. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് ലഭിച്ച വിവരം.
കുടുംബാംഗങ്ങളൊന്നിച്ച് പഴനിക്ഷേത്രദര്‍ശനത്തിനുശേഷം കൊടൈക്കനാല്‍ സന്ദര്‍ശിച്ചു മടങ്ങുന്നതിനിടെ ഏഴോടെയാണ് അപകടം. പ്രദേശത്ത് കനത്തമഴയാണ്. പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചുകൊണ്ടിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha