Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്യസംസ്ഥാന ഭിക്ഷക്കാരന് അക്ഷയ ഭാഗ്യക്കുറിയുടെ 65 ലക്ഷം

31 MARCH 2016 12:57 AM IST
മലയാളി വാര്‍ത്ത.

അന്യസംസ്ഥാനക്കാരനായ കാലില്ലാത്ത ഭിക്ഷാടകനാണ് ഇത്തവണ കേരള സര്‍ക്കാരിന്റെ അക്ഷയലോട്ടറിയില്‍ 65 ലക്ഷത്തിന്റെ ഭാഗ്യസമ്മാനം നേടിയത്. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ കൊരപ്പാട് ഗ്രാമത്തിലെ പെന്നയ്യ എന്ന 32 കാരനായ വികലാംഗനെയാണ് ഭാഗ്യദേവത ഇത്തവണ കടാക്ഷിച്ചത്.

ഇയാള്‍ പനച്ചമൂട്ടിലെ അല്‍സിയ ഏജന്‍സിയില്‍ നിന്നും എടുത്ത പത്തു ടിക്കറ്റുകളില്‍ ഒന്നിനാണ് ഭാഗ്യം അടിച്ചത്. വെളളറട, മാര്‍ത്താണ്ഡം ഭാഗത്ത് ഭിക്ഷ യാചിച്ചും ബസ് സ്റ്റാന്റിലും കടത്തിണ്ണയിലുമൊക്കെയായി കിടന്നുറങ്ങിയും കഴിഞ്ഞിരുന്ന പെന്നയ്യ അഞ്ചംഗ കുടുംബത്തിന്റെ ആശ്രയമായിരുന്നു. ഭിക്ഷയാചിച്ച് കിട്ടുന്ന തുകയില്‍ നല്ല ഭാഗം കുടുംബ ചെലവുകള്‍ക്കും ഒരു ഭാഗം ലോട്ടറിക്കായും നീക്കി വെക്കുകയും പതിവായിരുന്നു.

ഇന്റര്‍നെറ്റില്‍ ഫലം അറിഞ്ഞപ്പോള്‍ തന്നെ ലോട്ടറി ഏജന്‍സി ഉടമ വിവരം പെന്നയ്യയെ അറിയിച്ചു. തുടര്‍ന്ന് വെള്ളറട പോലീസ് എത്തി പെന്നയ്യക്ക് സംരക്ഷണവും നല്‍കി. അന്യനാട്ടുകാരന്‍ എന്ന നിലയില്‍ മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ ലോട്ടറി ഏറ്റെടുക്കാന്‍ ബാങ്കുകള്‍ തയ്യാറായിട്ടില്ല എന്നതിനാല്‍ പെന്നയ്യയെ പോലീസ് സ്‌റ്റേഷനില്‍ തന്നെ പാര്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം എടുത്ത എകെ 651665 എന്ന നമ്പറിലായിരുന്നു ഭാഗ്യം വന്നത്.

ആന്ധ്രയില്‍ പാറമടത്തൊഴിലാളിയായിരിക്കെ ഉണ്ടായ അപകടത്തില്‍ പെന്നയ്യയുടെ രണ്ടു കാലുകളും നഷ്ടമാകുകയായിരുന്നു. പിന്നീട് കൃത്രിമ പഌസ്റ്റിക് കാലുകളുടേയും ക്രച്ചസിന്റെയും സഹായത്താലാണ് ഇയാള്‍ കാര്യങ്ങള്‍ ചെയ്തിരുന്നത്.തുടര്‍ന്ന് ഭാര്യ രാജന്‍ജിനമ്മ മക്കളായ സ്‌നേഹലത, അഭിവര്‍ദ്ധന്‍, നരസിംഹം എന്നിവരെ പോറ്റാന്‍ സ്വന്തം നാട്ടില്‍ നിന്നും മറ്റൊരു നാട്ടിലെത്തി ഭിക്ഷയെടുക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (15 minutes ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (24 minutes ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (31 minutes ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (36 minutes ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (1 hour ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (1 hour ago)

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ ആശുപത്രയിൽ നേരിട്ട് കണ്ട് അൽ നഹ്യാൻ,കണ്ണ് നിറഞ്ഞ് അവർ  (1 hour ago)

ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍  (1 hour ago)

ദുബായിൽ സ്ഫോടനം,പറഞ്ഞാൽ 45 ലക്ഷം ടിം...!വിമാനത്താവളം അടച്ചു.! ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ നേരിൽ കണ്ട് അൽ നഹ്യാൻ.!മുന്നറിയിപ്പ്  (1 hour ago)

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്  (2 hours ago)

കുടുംബശ്രീയ്ക്ക് കീഴില്‍ പ്ലാന്റ് മാനേജറാകാം... അരലക്ഷം രൂപ വരെ ശമ്പളം നിങ്ങള്‍ യോഗ്യരാണോ?  (2 hours ago)

രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം  (2 hours ago)

ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു  (2 hours ago)

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (3 hours ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (4 hours ago)

Malayali Vartha Recommends