ഛത്തീസ്ഗഢില്‍ അപകടത്തില്‍ മരിച്ച മലയാളി ജവാന്‍ അനിലിന്റെ മൃതദേഹത്തെ സിആര്‍പിഎഫ് അപമാനിച്ചതിനെതിരെ പരസ്യമായി പ്രതിഷേധിച്ച് ഭാര്യ

ഇല്ല ഇങ്ങനെ ആരോടും ചെയ്യരുത് ഇത് പൊറുക്കാനാവില്ല കരച്ചില്‍ അടക്കാനാകാതെ അനിലിന്റെ ഭാര്യ.'പട്ടിയെ പോലെയാണ് തന്റെ ഭര്‍ത്താവിനെ കൈകാര്യം ചെയ്തത്';'ഒരു സാധാരണ ജവാനായതുകൊണ്ടല്ലേ ഇങ്ങനെ ചെയ്തത്, കേണലായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമോ?; ജവാന്‍ അനിലിന്റെ മൃതദേഹത്തോട് കാട്ടിയ അനാദരവിനെതിരെ പൊട്ടിത്തെറിച്ച് ഭാര്യ
ഛത്തീസ്ഗഢില്‍ അപകടത്തില്‍ മരിച്ച മലയാളി ജവാന്‍ അനിലിന്റെ മൃതദേഹത്തെ സിആര്‍പിഎഫ് അപമാനിച്ചതിനെതിരെ പരസ്യമായി പ്രതിഷേധിച്ച് ഭാര്യ ലിനി രംഗത്തെത്തി. അനിലിന്റെ മൃതദേഹത്തെ അവഹേളിക്കുന്ന വിധത്തിലാണ് സിആര്‍പിഎഫ് പെരുമാറിയതെന്നും ഇതില്‍ അതിയായ ദുഃഖമുണ്ടെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോട് പറഞ്ഞു.
'ഒരു ചത്ത പട്ടിക്ക് കൊടുക്കുന്ന പരിഗണനപോലും രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ച തന്റെ ഭര്‍ത്താവിന് സിആര്‍പിഎഫ് നല്‍കിയില്ല. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ തന്റെ ഭര്‍ത്താവിന്റെ അഴുകിയ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാന്‍ പോലും കഴിഞ്ഞില്ല. ഇനി ഈ ഗതി ഒരാള്‍ക്കും വരരുതെന്നും ലിനി പറഞ്ഞു. വെറുമൊരു ജവാനായതു കൊണ്ടാണോ അപമാനിച്ചതെന്നും അവര്‍ ചോദിച്ചു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അനില്‍ ഛത്തീസ്ഗഡിലെ ക്യാമ്പില്‍ അപകടത്തില്‍ മരിച്ചത്. മരണം നടന്ന് രണ്ട് ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിച്ചെങ്കിലും പത്തു ദിവസമെങ്കിലും പഴക്കം തോന്നിക്കുന്ന രീതിയില്‍ അഴുകിയ നിലയിലായിരുന്നു. എംബാം ചെയ്യാതെ വെറും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് നാട്ടിലെത്തിച്ചത്. നല്ല രീതിയില്‍ ഒരു പെട്ടിയില്‍ എങ്കിലും ആക്കിയിരുന്നെങ്കില്‍ തന്റെ ഭര്‍ത്താവിനെ ഒരു നോക്ക് കാണുകയെങ്കിലും ചെയ്യാമായിരുന്നുവെന്ന് അനിലിന്റെ ഭാര്യ ലിനി പറഞ്ഞു.
അര്‍ദ്ധസൈനികനായതിനാലാവാം തന്റെ ഭര്‍ത്താവിനോട് ഇങ്ങനെ ചെയ്തത്. കേണല്‍ റാങ്കിലുള്ള ആളായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ? തന്റെ ഭര്‍ത്താവിന്റെ മൃതദേഹത്തില്‍ ഒരു വസ്ത്രമെങ്കിലും ധരിപ്പിക്കാമായിരുന്നില്ലേ എന്നും ലിനി ചോദിക്കുന്നു. തന്റെ ഭര്‍ത്താവിനെ സിആര്‍പിഎഫ് അപമാനിച്ചു. രാജ്യത്തിന് വേണ്ടി പൊരുതിയ ജവാനോട് ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും പട്ടികളെ ഇതിലും നന്നായി പരിഗണിക്കുമെന്നും അനിലിന്റെ ഭാര്യ പറഞ്ഞു.
പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് മുംബൈ എയര്‍പോര്‍ട്ടില്‍ പൊരിവെയിലത്ത് ഒരു പകല്‍ മുഴുവന്‍ കിടത്തിയതുകൊണ്ടാവാം മൃതദേഹം അഴുകിയതെന്നാണ് കരുതുന്നത്. മോര്‍ച്ചറിയിലെത്തിച്ച മൃതദേഹം ചീര്‍ത്ത് വികൃതമായിരുന്നു. സംഭവത്തെക്കുറിച്ച് സിആര്‍പിഎഫ് അന്വേഷണം നടക്കുന്നുണ്ടെന്നാണ് സൂചന.
മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ആദ്യം തയ്യാറായിരുന്നില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ആഭ്യന്തര മന്ത്രിയടക്കം ജവാന്‍ അനിലിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കുടുംബത്തിന് സഹായം നല്‍കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha