മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതെന്ന് എം.വി.നികേഷ്‌കുമാര്‍

മാധ്യമപ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നുവെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഇടതുമുന്നണി സ്ഥാനാര്‍ഥിയുമായ എം.വി.നികേഷ് കുമാര്‍ പറയുന്നു. അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് ഫെയ്‌സ്ബുക്കില്‍ തന്റെ രാഷ്ട്രീയ നിലപാട് വിശദീകരിച്ച് എം.വി.നികേഷ് കുമാര്‍ രംഗത്തെത്തിയത്.
എന്നാല്‍, മാധ്യമപ്രവര്‍ത്തകനായല്ല, മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതെന്ന് മറ്റൊരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നികേഷ്‌കുമാര്‍ വ്യക്തമാക്കി.
രാഷ്ട്രീയം തന്റെ രക്തത്തിലുള്ളതാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രണ്ടാം തലമുറ നേതാക്കളില്‍ പ്രധാനിയായിരുന്നു അച്ഛന്‍ എം.വി.രാഘവന്‍. അച്ഛന്‍ പാര്‍ട്ടിയുമായി പിണങ്ങിപ്പിരിഞ്ഞ കാലഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തനം എന്ന കര്‍മമണ്ഡലമാണ് ഞാന്‍ തിരഞ്ഞെടുത്തത്. ആ മാധ്യമ പ്രവര്‍ത്തനം തനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയായിരുന്നുവെന്ന് നികേഷ് കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ജന്മനാടായ അഴീക്കോടുമായി തനിക്ക് വൈകാരിക ബന്ധമുണ്ട്, നാട്ടിലേക്കു മടങ്ങുന്ന സന്തോഷം സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനാണ് ഇത്തരത്തിലൊരു കുറിപ്പെന്നും കാണിച്ച് ഇടതുമുന്നണിയില്‍ തന്റെ സ്ഥാനാര്‍ഥിത്വത്തിനുള്ള വിശദീകരണവുമായാണ് നികേഷ് കുമാറിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha