മാലിന്യം തള്ളിയ ബിഗ് ബസാറിനെതിരേ കോര്‍പ്പറേഷന്‍ കേസെടുത്തു പിഴയും ഇട്ടു... തിരുവനന്തപുരം മേയര്‍ ചുണക്കുട്ടി തന്നെ

ഇരിക്കുന്ന കസേരക്കും തനിക്കും ഉശിരുള്ള നട്ടെല്ലുണ്ടെന്നു കാണിച്ചുകൊടുത്ത തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിന് കൈയ്യടി. തെമ്മാടിത്തം കാണിച്ച് വന്‍കിടക്കാരനെതിരെ മടിച്ചു നില്‍ക്കാതെ കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു മേയര്‍.
രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ഭീമനായ ബിഗ്ബസാറിന്റെ തെമ്മാടിത്തത്തിനാണ് കോര്‍പ്പറേഷന്‍ ചുട്ട മറുപടി നല്‍കിയത്. തിരുവനന്തപുരം നഗരസഭാ പരിധിയില്‍ തിരുമല കൊങ്കളത്തു പൊതു സ്ഥലത്തു മാലിന്യം നിക്ഷേപിച്ച ബിഗ് ബസാറിനെതിരേ കേസെടുക്കുകയും 25000 രൂപ ചുമത്തുകയും ചെയ്തു. അതു കൊണ്ട് മാത്രം നടപടി നിര്‍ത്താതെ രാത്രിയുടെ മറവില്‍ ആരുമറിയാതെ കൊണ്ടുതള്ളിയ മാലിന്യം നീക്കം ചെയ്യണമെന്ന കര്‍ശന നിര്‍ദ്ദേശവും നഗരത്തിന്റെ യുവ മേയര്‍ നല്‍കി.
ബിഗ് ബസാര്‍ അധികൃതരെ സ്ഥലത്തു വിളിച്ചുവരുത്തി മാലിന്യങ്ങള്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നീക്കാനും നിര്‍ദ്ദേശം നല്‍കി. മേയറെ കൂടാതെ ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ശ്രീകുമാര്‍, കൗണ്‍സിലര്‍മാരായ ആര്‍ പി ശിവജി, പി വി മഞ്ജു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി മോഹനചന്ദ്രന്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരു തന്നെയായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മേയര്‍ പ്രശാന്ത് വ്യക്തമാക്കി. പഴയ സാധനങ്ങള്‍ ശേഖരിച്ച് പകരം പുതിയ സാധനമോ ഡിസ്‌കൗണ്ടോ നല്‍കുന്ന സ്ഥാപനം ഉടമകള്‍ പഴയസാധനങ്ങള്‍ എവിടെയാണ് കൊണ്ടു തള്ളുന്നതെന്ന് വ്യക്തമാക്കണെന്നും അദ്ദേഹം പറഞ്ഞു. വീഴ്ചവരുത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മേയര്‍ പറഞ്ഞു. മേയറുടെ ശക്തമായ നടപടിക്ക് സോഷ്യല്‍ മീഡിയയില്‍ കൈയടി നേടിയിട്ടുണ്ട്.
പഴകിയ സാധനങ്ങള്‍ എടുത്തു പര്‍ച്ചേസിനായി വൗച്ചര്‍ നല്‍കുന്ന ബിഗ്ബസാറിന്റെ പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കളില്‍നിന്നു വാങ്ങിയ പഴകിയ ചെരുപ്പുകളും ബാഗുകളും ഉള്‍പ്പെടുന്ന വസ്ത്തുക്കളാണ് അധികാരികള്‍ രാത്രിയുടെ മറവില്‍ കൊണ്ടുതള്ളിയത്. പരിസ്ഥിതിക്ക് ഹാനികരമായ വസ്തുക്കള്‍ വരെ ഇതിലുണ്ടായിരുന്നു. കൊങ്കുളത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലും പൊതുസ്ഥലത്തുമായി ബിഗ് ബസാര്‍ ഈ മാലിന്യം കൊണ്ടു നിക്ഷേപിച്ചത്. അഞ്ച് ലോഡുകളായി കൊണ്ടുവന്നത് കഴിഞ്ഞ ദിവസം രാത്രിയാണ് മാലിന്യം തള്ളിയത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം മേയറെയും സംഘത്തെയും അറിയിച്ചത്. പിന്നീട് മടിച്ചു നില്‍ക്കാതെ മേയര്‍ ഉടനടി നടപിടിയുമായി രംഗത്തെത്തുകയായിരുന്നു. ഇന്നു രാവിലെ സ്ഥലത്തെത്തിയ മേയറും പ്രശാന്തും സംഘവും ബിഗ് ബസാര്‍ അധികൃതരാണ് മാലിന്യം തള്ളിയതെന്ന് മനസിലാക്കി. തുടര്‍ന്ന് നാട്ടുകാരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് ഉടനടി നടപടി കൈക്കൊള്ളുകയായിരുന്നു. കുത്തകകള്‍ക്കെല്ലാം ഇതൊരു പാഠമായിരിക്കട്ടെ മേയര്‍ ഉശിരുള്ള ആണ്‍കുട്ടി തന്നെ തര്‍ക്കമില്ല. ചടുലമായ തീരുമാനമാണ് എന്നും കരുത്തുള്ള നേതാവിന്റെ മുതല്‍ക്കൂട്ട് തര്‍ക്കമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha