എന്തുകൊണ്ടെനിക്ക് സീറ്റ് നിഷേധിച്ചു, പാര്‍ട്ടിയോട് ചോദിച്ച് കെ. അജിത്ത് എംഎല്‍എ

സി.പി.ഐയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പരാധിയുമായി കെ. അജിത്ത് എംഎല്‍എ രംഗത്ത്. പാര്‍ട്ടി തന്നോടു നീതി കാണിച്ചില്ലെന്ന നിലപാടില്‍ തന്നെയാണു സിപിഐയുടെ എംഎല്‍എയായ അജിത്ത് ഇപ്പോഴും. തനിക്ക് ഇത്തവണ മല്‍സരിക്കാന്‍ അവസരം നിഷേധിക്കാന്‍ കാരണമെന്തെന്നു പാര്‍ട്ടി വ്യക്തമാക്കണമെന്നും അതിനു ശേഷം നിലപാടു വ്യക്തമാക്കുമെന്നുമാണ് അജിത്തിന്റെ പക്ഷം.
പാര്‍ട്ടി നിലപാടില്‍ പ്രതിഷേധവുമായി നില്‍ക്കുന്ന അജിത്തിനെ അനുനയിപ്പിക്കാന്‍ സിപിഐ ദേശീയ നിര്‍വാഹകസമിതിയംഗം ബിനോയ് വിശ്വം വൈക്കത്തെത്തി ചര്‍ച്ച നടത്തി. ജില്ലാ സെക്രട്ടറി സി.കെ. ശശിധരനും കൂടെയുണ്ടായിരുന്നു. 'രണ്ടു വട്ടം പൂര്‍ത്തിയാക്കിയ എംഎല്‍എ വീണ്ടും മത്സരിക്കേണ്ടതില്ലെന്നുള്ള തീരുമാനമുണ്ടായിരുന്നു. എന്നാല്‍ താനൊഴിച്ച് മറ്റ് ആറ് എംഎല്‍എമാര്‍ക്കും ഇളവു ലഭിച്ചു. അവരെല്ലാം സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ്. ജില്ലാ കമ്മിറ്റി അംഗമായ തന്നെ ഒഴിവാക്കുന്നതിനാണോ രണ്ടു തവണ മല്‍സരിച്ചവര്‍ വേണ്ടെന്ന തീരുമാനം താഴേത്തട്ടില്‍ എടുപ്പിച്ചത്?' എന്നായിരുന്നു ബിനോയ് വിശ്വത്തോട് അജിത്തിന്റെ സംശയം. താന്‍ അഴിമതിക്കാരനോ കുറ്റവാളിയോ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ചെയ്തയാളോ ആണോ എന്നും അല്ലെങ്കില്‍ എന്തുകൊണ്ടാണ് സീറ്റ് നിഷേധിച്ചതെന്നു പാര്‍ട്ടി വ്യക്തമാക്കണമെന്നും അജിത്ത് നേതൃത്വത്തോട് ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha