ആ അരുംകൊലയുടെ വിധിക്ക് കാതോര്‍ത്ത് കേരളം... കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം കുഞ്ഞിനെയും അമ്മയെയും കൊല്ലാന്‍ ഒത്താശ ചെയ്ത അനുശാന്തി കുറ്റക്കാരിയോ എന്ന് ഇന്നറിയാം

ടെക്‌നോളജിയുടെ കടന്നാക്രമണം മനുഷ്യന്റെ വ്യക്തി ബന്ധങ്ങള്‍ യാന്ത്രികമാക്കുമെന്നാരോപണം പൊതുവില്‍ ശക്തമാണ്. അതിനെ സാധൂകരിക്കുന്ന തെളിവുകളും വാര്‍ത്തകളും വരുമ്പോള്‍ അതംഗീകരിക്കാതെ വയ്യ. സത്യം...സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ അത് യാന്ത്രികമല്ല മനുഷ്യനെ ഭ്രാന്തനാക്കും. വലിയ ഭ്രാന്തന്‍.
കാമുകന് വേണ്ടി സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഒത്താശ ചെയ്ത മാതാവിനെ കോടതി കുറ്റക്കാരിയായി കണ്ടെത്തുമോ എന്ന് ഇന്നറിയാം. കേരള മനസാക്ഷിയെ ഞെട്ടിച്ച ആറ്റിങ്ങല്‍ ഇരട്ട കൊലപാതക കേസില്‍ വിധി പറയാനായി ഇന്ന് കോടതി ചേരുമ്പോള്‍ എല്ലാവരും ആകാംക്ഷയുടെ കാത്തിരിക്കയാണ്. പ്രതി സ്ഥാനത്തുള്ളത് ടെക്‌നോപാര്‍ക്കിലെ ജീവനക്കാരാണെന്നതിനാര്‍ ദേശീല തലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ട കൊലപാതക കേസായിരുന്നു ഇത്.
അനുശാന്തിയുടെ മൊബൈലില്‍ വന്ന ഒരു മെസേജ് ശ്രദ്ധയില്‍പ്പെട്ട കെ.എസ്.ഇ.ബി അസി. എന്‍ജിനിയറായ ലിജേഷിനും ഭാര്യയുടെ പോക്ക് ശരിയല്ലെന്ന് ബോദ്ധ്യപ്പെട്ടിരുന്നു. മെസേജിനെച്ചൊല്ലി അനുശാന്തിയും ഭര്‍ത്താവും തമ്മില്‍ വഴക്കിട്ടു. നിനോ മാത്യുവിനൊപ്പം ജീവിക്കാനാണ് താത്പര്യമെങ്കില്‍ ഒഴിഞ്ഞു പോകാന്‍ പോലും ലിജേഷ് അനുശാന്തിയോട് പറഞ്ഞു. എന്നാല്‍ ലിജേഷും മകളും ജീവിച്ചിരുന്നാല്‍ കാമുകനുമായുള്ള ബന്ധത്തിന് തടസമാകുമെന്നു കരുതിയാണ് ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.
ഏപ്രില്‍ 16ന് രാവിലെ പത്തരയോടെ കെ.എസ്.എഫ്.ഇയില്‍ ചിട്ടി പിടിക്കാനെന്നു പറഞ്ഞ് നിനോ മാത്യു ഓഫീസില്‍ നിന്ന് ഇറങ്ങി. കാറില്‍ കഴക്കൂട്ടത്തെത്തിയ ഇയാള്‍ ഒരു കടയില്‍ നിന്ന് പുതിയ ചെരുപ്പു വാങ്ങി ധരിച്ചു. ഉപയോഗിച്ചിരുന്ന ഷൂസ് കാറില്‍ ഇട്ടശേഷം ലിജേഷിന്റെ വീട്ടിലേക്ക് തിരിച്ചു. നിനോ ഇവിടെ എത്തുമ്പോള്‍ ലിജേഷിന്റെ പിതാവ് തങ്കപ്പന്‍ ചെട്ടിയാര്‍ പുതുതായി വീട് നിര്‍മ്മിക്കുന്ന സ്ഥലത്തായിരുന്നു. ലിജേഷ് ബാങ്കില്‍ പോയിരിക്കുകയായിരുന്നു. ഓമനയും സ്വസ്തികയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ലിജേഷിന്റെ സുഹൃത്താണെന്നും കല്യാണം വിളിക്കാന്‍ വന്നതാണെന്നും പറഞ്ഞതുകൊണ്ടാണ് ഓമന കതകു തുറന്നുകൊടുത്തത്. ഓമനയുടെ ഫോണില്‍ നിന്ന് ലിജേഷിനെ വിളിച്ച് അത്യാവശ്യമായി കാണണമെന്നു പറഞ്ഞ ശേഷമാണ് കൊലപാതകം നടത്തിയത്. അനുശാന്തിയുടെ നാലുവയസുകാരിയായ മകളെയും ഓമനയെയും വകവരുത്തിയശേഷം ലിജേഷിനു വേണ്ടി നിനോ കാത്തു നിന്നു.
അരമണിക്കൂറിനകം വീട്ടിലെത്തിയ ലിജേഷിനെ കതകിനു പിന്നില്‍ മറഞ്ഞു നിന്ന നിനോ മാത്യു വെട്ടുകയായിരുന്നു. പിന്‍കഴുത്തിലും ചെവിയിലും വെട്ടേറ്റ ലിജേഷ് നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി. നിലവിളികേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ പിറകുവശത്തുകൂടി നിനോ മാത്യു ഓടി ആലംകോട്ട് എത്തി ബസില്‍ രക്ഷപ്പെടുകയായിരുന്നു. അന്നുതന്നെ നിനോ മാത്യു പിടിയിലായി. തുടര്‍ന്ന് അനുശാന്തിയും. ഇവരുടെ വഴിവിട്ട പ്രണയത്തിന് തെളിവായി 300ലധികം വീഡിയോ ക്ലിപ്പിംഗുകളും കൊലപാതക ആസൂത്രണത്തിന്റെ ഫോണ്‍കാളുകളും എസ്.എം.എസുകളും പൊലീസിന് ലഭിച്ചു. കൊലപാതകത്തിന് സ്‌കെച്ചും പ്ലാനും വരെ തയ്യാറാക്കിയിരുന്നു.
അഞ്ചുമാസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി. ഷെര്‍സി വിധി പറയുന്നത്. ടെക്‌നോപാര്‍ക്ക് ജീവനക്കാരായിരുന്ന നിനോ മാത്യുവും (40) അനുശാന്തിയുമാണ് (32) കേസിലെ പ്രതികള്‍. ഒരുമിച്ചു ജീവിക്കാനായി ഭര്‍ത്താവിന്റെ അമ്മയെയും സ്വന്തം മകളെയും കൊലപ്പെടുത്താന്‍ അനുശാന്തി കാമുകനായ നിനോയ്ക്ക് ഒത്താശ നല്‍കുകയായിരുന്നു. അനുശാന്തിയുടെ പ്രേരണയാലാണ് നിനോ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തില്‍.
അനുശാന്തിയുടെ ഭര്‍ത്താവ് ലിജേഷിന്റെ അമ്മ ആലംകോട് മണ്ണൂര്‍ഭാഗം തുഷാരത്തില്‍ ഓമന(57), മകള്‍ സ്വസ്തിക(4) എന്നിവരാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ ലിജേഷ് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. 2014 ഏപ്രില്‍ 16 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha