വിട്ടുവീഴ്ചയില്ലാതെ സുധീരന്‍, ഡിസിസി ഭാരവാഹികള്‍ രാജിക്കൊരുങ്ങുന്നു

വിട്ടുവീഴ്ചയില്ലാതെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നിലപാട് കടുപ്പിച്ചതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം സങ്കീര്‍ണമാകുന്നു. . അനുരഞ്ജന ശ്രമത്തിനെത്തിയ നേതാക്കളോട് സുധീരന്‍ ക്ഷുഭിതനായി. ആരോപണ വിധേയരായവരെ മാറ്റിയില്ലെങ്കില്‍ വിജയസാധ്യതകളെ ബാധിക്കുമെന്ന് സുധീരന്‍ പറഞ്ഞു. ഇതോടെ ആരോപണ വിധേയരായ സ്ഥാനര്‍ത്ഥികളുടെ നില പരുങ്ങലിലായി. എന്നാല്‍ എന്ത് വിലകൊടുത്തും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കം നടത്തുമെന്നാണ് നേതാക്കളുടെ തീരുമാനം.
അതേസമയം, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും എ ഗ്രൂപ്പ് നേതാക്കളും തമ്മില്‍ തര്‍ക്കമുണ്ടായി. അനുരഞ്ജന ശ്രമത്തിനിടെയാണ് തര്‍ക്കം. വിട്ടുവീഴ്ച വേണമെന്ന ചെന്നിത്തലയുടെ നിര്‍ദ്ദേശം എ ഗ്രൂപ്പ് നേതാക്കള്‍ തള്ളി.
ഇതിനിടെ, പത്തനംതിട്ടയില്‍ ഐ ഗ്രൂപ്പ് ഡിസിസി ഭാരവാഹികള്‍ രാജിക്കൊരുങ്ങുകയാണ്. അടൂര്‍പ്രകാശിന് കോന്നിയില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ബൂത്ത് തലം മുതല്‍ രാജിയുണ്ടാകുമെന്ന് ഭാരവാഹികള്‍ ഭീഷണി മുഴക്കി. കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയ തര്‍ക്കത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെടാനൊരുങ്ങുകയാണ്. കെപിസിസി പ്രസിഡന്റ് സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഇന്ന് സോണിയ ഗാന്ധിയുമായി അധ്യക്ഷയുമായുള്ള കൂടിക്കാഴ്ച നടത്തും. തര്‍ക്ക സീറ്റുകളില്‍ പാനല്‍ സമര്‍പ്പിക്കാനാണ് നീക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha