ന്യൂസിലൻഡിനെതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച...

ന്യൂസിലൻഡിനെതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. 10.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 47 റൺസെന്ന നിലയിലാണ് ഇന്ത്യ. ടോസ് നേടി ന്യൂസിലൻഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ രോഹിത് ശർമയെ ഏഴ് റൺസിൽ മാറ്റ് ഫിഷർ പുറത്താക്കി.
27 പന്തിൽ 18 റൺസെടുത്ത ഋതുരാജ് ഗെയ്ക്‌വാദിനെ ജേക്കബ് ഡഫിയും മടക്കി. വിരാട് കോഹ്‌ലി അഞ്ച് റൺസെടുത്ത് ഫിഷറിന് വിക്കറ്റ് നൽകി മടങ്ങി. നിലവിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരും (9) അക്സർ പട്ടേലും (4) ക്രീസിലുണ്ട്. ഫിഷർ അഞ്ച് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ഡഫി 5.5 ഓവറിൽ 34 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടി.
"
https://www.facebook.com/Malayalivartha
























