ഇടതിനായി പോര്‍ക്കളത്തിലിറങ്ങാന്‍ മെഗാസ്റ്റാര്‍.. ചെങ്കൊടിയേന്തിയെത്തും മമ്മൂട്ടി

സി.പി.എം സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ചലച്ചിത്രതാരം മമ്മൂട്ടി രംഗത്തിറങ്ങും. ഡോ. തോമസ് ഐസക്, പിണറായി വിജയന്‍, മുകേഷ് എന്നിവര്‍ക്ക് വേണ്ടിയായിരിക്കും മമ്മൂട്ടി ആദ്യഘട്ട പ്രചരണം നടത്തുക. ഐസക് രചിച്ച 'ഫെയ്‌സ്ബുക്ക് ഡയറി' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനാണ് ആദ്യമായി മമ്മൂട്ടി എത്തുക. ചടങ്ങ് പുസ്തക പ്രകാശനമാണെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണമാണ് സി.പി.എം. ലക്ഷ്യമിടുന്നത്.
നടന്‍ ശ്രീനിവാസന്‍ കൊല്ലത്ത് മുകേഷിനുവേണ്ടി പ്രചരണത്തിനിറങ്ങും. ലൂമിയര്‍ ബ്രദേഴ്‌സ് എന്ന ചലച്ചിത്ര വിതരണ കമ്പനി നടത്തുന്നത് ശ്രീനിവാസനും മുകേഷും ചേര്‍ന്നാണ്. ശ്രീനിവാസനെ തൃപ്പൂണിപ്പുറ മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ സി.പി.എം ആലോചിച്ചിരുന്നതാണ്. കെ. ബാബുവിനെതിരെ നിര്‍ത്താന്‍ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണ് ശ്രീനിവാസനെന്ന് സി.പി.എം ചിന്തിച്ചിരുന്നു. എന്നാല്‍ അദ്ദേഹം സമ്മതം മൂളിയില്ല. തുടര്‍ന്നാണ് സ്വരാജിനെ തീരുമാനിച്ചത്.
കെ.പി.എ.സി. ലളിത സ്ഥാനാര്‍ത്ഥിത്വത്തിന് തയ്യാറായില്ലെങ്കിലും സി.പി.എ മ്മിനുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് സമ്മതിച്ചിട്ടുണ്ട്. വടക്കാഞ്ചേരിയില്‍ മാത്രമല്ല സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലളിതയെ രംഗത്തിറക്കാന്‍ സി.പി.എം ആലോചിക്കുന്നു.
അതേസമയം യു.ഡി.എഫി നുവേണ്ടി ആരും കാര്യമായ പ്രചാരണത്തിന് ഇറങ്ങാന്‍ തയ്യാറല്ല. ജഗദീഷിനുവേണ്ടി പ്രചാരണത്തിനിറങ്ങണമെന്ന അഭ്യര്‍ത്ഥന പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെ പലരും നിരാകരിച്ചെന്നാണ് വിവരം. നടന്‍ സുരേഷ്‌ഗോപി ബി.ജെ.പി. ക്കുവേണ്ടി സജീവമായി രംഗത്തുണ്ടാകും. മമ്മൂട്ടി അറിയപ്പെടുന്ന സി.പി.എം അനുഭാവിയും സി.പി.എം ചാനലായ കൈരളിയുടെ ചെയര്‍മാനുമാണ്. ഇടതുപക്ഷ എം.പി. ഇന്നസെന്റ് സി.പി.എമ്മിനുവേണ്ടി സജീവമായി രംഗത്തിറങ്ങും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha