മദ്യ ലഹരിയില്‍ തിരഞ്ഞെടുപ്പ് ഗോദ, വൈകിട്ട് എന്തായാലും രണ്ടെണ്ണം വേണം അണികള്‍ക്ക്

ആരാണ് എറ്റവും വലിയ മദ്യ വിരോധിയെന്നാതാണ് തിരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാ വിഷയം. ഇത്തവണ ഇരുമുന്നണികള്‍ക്കും തിരഞ്ഞെടുപ്പില്‍ മദ്യനയമാണ് പ്രധാന ആയുധം. മദ്യ നിരോധനമല്ല മദ്യ വര്‍ജനമാണ് പറഞ്ഞ ഇടതു മുന്നണി ആപ്പിലായിരിക്കുകയാണ്. ബാറുടമകളും ഇടതുമുന്നണിയും തമ്മിലുള്ള അവിശുദ്ധബന്ധമെന്ന ഗുരുതരമായ ആരോപണവുമായി യുഎഡിഎഫ് രംഗത്തെത്തിയിരിക്കുന്നു. സമ്പൂര്‍ണ്ണ മദ്യ നിരോധനമാണ് യുഎഡിഎഫിന്റെ നയം. ഇതില്‍ സഭാനേതൃത്വം പൂര്‍ണ്ണ തൃപ്തരുമാണ്. കൂടാതെ പൂട്ടിയ ബാറുകള് തുറക്കില്ലെന്നും അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ലാ എന്നാല്‍ പുതിയ ബാറുകള്‍ തുറക്കാനുള്ള സാധ്യതകളെ ഇടതു മുന്നണി തള്ളിക്കളുയുന്നില്ല. ഇത് ഇരുകൂട്ടരെയും സംതൃപ്തിപ്പെടുത്തുന്നതാണ്. സത്യത്തില്‍ ഇടതു മുന്നണിയുടെ ഈ അവ്യക്തമായ മദ്യനയമാണ് വിജയിക്കാന്‍ പോകുന്നത്. മദ്യം ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കുന്നവര്‍ക്കും മദ്യം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നവര്‍ക്കും ഇതില്‍ ആശ്വസിക്കാന്‍ വകയുണ്ട്
പക്ഷെ ബാറുകള്‍ തുറന്നാലും ഇല്ലെങ്കിലും പ്രചരണത്തിന് ഇറങ്ങി തളര്‍ന്നിരിക്കുന്ന അണികള്‍ക്ക് വൈകുന്നേരമായാല്‍ അടിക്കാന്‍ കൊടുത്തില്ലേല്‍ സംഗതി പുലിവാലാകുമെന്ന് മദ്യ വിമുക്ത കേരളത്തെ സ്വപ്‌നം കാണുന്ന നേതാക്കന്മാര്‍ക്കെല്ലാമറിയാം. അണികളില്ലെല്‍ പിന്നെയെന്ത് നേതാവ്. അതുകൊണ്ട് മദ്യം ആവശ്യത്തിന് വിളമ്പാന്‍ നേതാക്കള്‍ തയ്യാറുമാണ്. ചൂട് കൂടുന്നത് മൂലം ക്ഷീണം കൂടും ക്ഷീണകമാറ്റാന്‍ പിന്നെ ഒറ്റ വഴിയല്ലെയുള്ള ശരീരമൊന്ന് തണിപ്പിക്കുക. അണികളെ കൂടെ കിട്ടാന്‍ നേതാക്കള്‍ തന്നെ മദ്യം എത്തിച്ചുകൊടുക്കുന്നു. സ്വന്തം വോട്ട് കൂട്ടാന്‍ മദ്യത്തിന് വളരെ പ്രധാന സ്ഥാനം നല്‍കുന്ന നേതാക്കന്മാരുമുണ്ട്. രണ്ടെണ്ണം അടിച്ചിട്ട് മദ്യ വര്‍ജനത്തെക്കുറിച്ച് സംസാരിക്കുന്നവരുമുണ്ട്.
എന്തായാലും മദ്യനയം ഇരുമുന്നണികള്‍ക്കും വേട്ട് രാഷ്ട്രീയത്തില്‍ ഒരു വിലങ്ങ് തടി തന്നെയാകും. യുഡിഎഫിന്റെ മദ്യനയത്തെ സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. തൊഴില്‍ മേഖലയെയും ടൂറിസത്തിനും സര്‍ക്കാരിന്റെ മദ്യനയം വിനയായെന്ന് വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ സ്ത്രീകള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയും ലഭിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha