മാര്‍ട്ടിന്‍ വന്നു; ഇടതിന് ലോട്ടറിയടിച്ചു!

അന്യസംസ്ഥാന ഭാഗ്യക്കുറി മാഫിയ കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗത്ത് ഇടതുപക്ഷത്തിനുവേണ്ടി സജീവമാകുന്നു. ധര്‍മ്മടം, തലശ്ശേരി, ആലപ്പുഴ തുടങ്ങിയ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ലോട്ടറി മാഫിയ തലവന്‍ സാന്റിയാഗോ മാര്‍ട്ടിന്റെ പ്രവര്‍ത്തനം. കെ.എം. മാണിയെ മന്ത്രിസ്ഥാനത്ത് നിന്നും താഴെയിറക്കാന്‍ ശ്രമിച്ചവരില്‍ ഒരാള്‍ മാര്‍ട്ടിനാണ്. മാര്‍ട്ടിനെതിരെ മാണി സ്വീകരിച്ച നിലപാടുകളായിരുന്നു കാരണം. എന്നാല്‍ മാണി പോയതോടെ മാര്‍ട്ടിനുവേണ്ടി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നു കൊടുത്തു.
സാന്റിയാഗോ മാര്‍ട്ടിന്‍ പ്രധാനമായും ലക്ഷ്യമിടുന്നത് പിണറായി മത്സരിക്കുന്ന ധര്‍മ്മടവും തോമസ് ഐസക് മത്സരിക്കുന്ന ആലപ്പുഴയുമാണ്. ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ ഐസക്കായിരിക്കും ധനമന്ത്രി. പിണറായി മുഖ്യമന്ത്രിയും. കൈരളി ചാനലിലെ ഒരു ഉന്നതനും മാര്‍ട്ടിനൊപ്പം ഇടതുകോട്ടയില്‍ പണമെറിയാന്‍ സജീവമായുണ്ട്. കൈരളി ചാനലിന്റെ തലസ്ഥാന സമുച്ചയം നിര്‍മ്മിച്ചിരിക്കുന്നത് മാര്‍ട്ടിന്റെ പണം കൊണ്ടാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ ബാറിനൊപ്പം അന്യസംസ്ഥാന ഭാഗ്യക്കുറിയും ആരംഭിക്കും. അതിനുള്ള നീക്കങ്ങള്‍ നേരത്തെ നടക്കുന്നുണ്ട്. ബാറും ലോട്ടറിയും ചേര്‍ന്ന് സഹായിക്കുകയാണെങ്കില്‍ യാതൊരു അല്ലലുമില്ലാതെ സി.പി.എമ്മുകാര്‍ക്ക് തെരഞ്ഞെടുപ്പിനെ നേരിടാനാവും. കോടതിയില്‍ സര്‍ക്കാര്‍ 'ഒന്നു കളിച്ചാല്‍' സാന്റിയാഗോ മാര്‍ട്ടിനു ഭാഗ്യക്കുറിയും തുടങ്ങാനാകും. ഏതായാലും മാര്‍ട്ടിന്റെ കളി ഇക്കുറി വിജയിക്കാന്‍ തന്നെയാണു സാധ്യത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha