അഞ്ചിടത്തെ സ്ഥാനാര്‍ത്ഥികളെ ജെ.ഡി(യു) പ്രഖ്യാപിച്ചു, നേമത്ത് വി.സുരേന്ദ്രേന്‍ പിള്ള സ്ഥാനാര്‍ത്ഥിയാകും

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അഞ്ചിടത്തെ സ്ഥാനാര്‍ത്ഥികളെ ജെ.ഡി(യു) പ്രഖ്യാപിച്ചു. കല്‍പറ്റയില്‍ ശ്രേയാംസ് കുമാറും കൂത്തുപറമ്പില്‍ മന്ത്രി കെ.പി.മോഹനനും മത്സരിക്കും. തിരുവനന്തപുരം ജില്ലയിലെ നേമത്ത്, ഇടതുമുന്നണി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മുന്നണി വിട്ട വി.സുരേന്ദ്രേന്‍ പിള്ളയാണ് സ്ഥാനാര്‍ത്ഥി. അന്പലപ്പുഴയില്‍ ഷേക്ക് പി.ഹാരിസും മട്ടന്നൂരില്‍ കെ.പി.പ്രശാന്തും മത്സരിക്കും. വടകര, ഏലത്തൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് രണ്ടു സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാറ്റിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha