കണ്ണൂരില്‍ യുഡിഎഫിന് വീണ്ടും വിമത ഭീക്ഷണി, പി.കെ രാഗേഷ് കോണ്‍ഗ്രസിന് തലവേദനയാകുന്നു

കണ്ണൂരില്‍ യുഡിഎഫില്‍ പ്രതിസന്ധി ഉയര്‍ത്തി വീണ്ടും വിമതന്‍. കണ്ണൂരിലും അഴീക്കോട്ടും ജനാധിപത്യ സംരക്ഷണമുന്നണിയുടെ സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷ് പറഞ്ഞു. പയ്യന്നൂര്‍ മണ്ഡലം ആര്‍.എസ്.പിക്ക് വിട്ടുനല്‍കുന്നതിനെതിരെ മണ്ഡലത്തില്‍ വ്യാപകപോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.
കോര്‍പ്പറേഷന്റെ കന്നിഭരണം യുഡിഎഫില്‍ നിന്ന് തട്ടിത്തെറിപ്പിച്ച പി.കെ രാഗേഷ് നിയമസഭാതിരഞ്ഞെടുപ്പിലും വിമതനായി എത്തുന്നതാണ് കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുന്നത്. അഴീക്കോട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാന്‍ ശ്രമം തുടങ്ങിയതോടെ കെ.എം.ഷാജിയുടെ നേതൃത്വത്തില്‍ രാഗേഷിനെ പിന്‍വലിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു.അഴീക്കോടും കണ്ണൂരിലും ജനാധിപത്യസംരക്ഷണ മുന്നണിയുടെ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.
അഴീക്കോട് രാഗേഷ് തന്നെ മല്‍സരിക്കാനാണ് സാധ്യത. താന്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം പരിഹരിക്കാതിരുന്നതോടെയാണ് രാഗേഷ് വീണ്ടും വിമതനീക്കവുമായി രംഗത്തെത്തിയത്. ശക്തമായ പോരാട്ടം നടക്കുന്ന കണ്ണൂരിലും അഴീക്കോടും യുഡിഎഫ് രാഗേഷിന്റെ നീക്കം തലവേദനയാകും.യൂത്ത് കോണ്‍ഗ്രസിന് നല്‍കിയ പയ്യന്നൂര്‍ സീറ്റ് ഏറ്റെടുത്ത് ആര്‍എസ്പി ക്ക് നല്‍കാനുള്ള നീക്കത്തിനെതിരേയും മണ്ഡലത്തില്‍ പ്രതിഷേധം ശക്തമായി.നഗരത്തില്‍ പലസ്ഥലത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha