അന്യസംസ്ഥാന തൊഴിലാളിയുമായി വീട്ടമ്മ ഒളിച്ചോടി

കേരളത്തില്‍ ജോലിക്ക് വന്ന അന്യസംസ്ഥാന തൊഴിലാളിയുമായി വീട്ടമ്മ ഒളിച്ചോടി. കണ്ണൂര്‍ ജില്ലയിലെ ഏഴിലോട് വാടക ക്വാട്ടേഴ്‌സില്‍ താമസിച്ചിരുന്ന വീട്ടമ്മയാണ് പ്രദേശത്ത് ജോലിക്ക് വന്ന അന്യസംസ്ഥാന തൊഴിലാളിക്കൊപ്പം ഒളിച്ചോടിയത്. ഒരു കുട്ടിയുടെ മാതാവുമായ യുവതിയാണ് കാമുകനായ ബംഗാള്‍ യുവാവിനോടൊപ്പം ഒളിച്ചോടിയത്.
ഇക്കഴിഞ്ഞ രണ്ടിന് പഴയങ്ങാടിയിലേക്കെന്നുപറഞ്ഞ് കുഞ്ഞിനെ ഭര്‍ത്താവിനൊപ്പം ക്വാര്‍ട്ടേഴ്‌സില്‍ നിര്‍ത്തി പോയ യുവതി തിരിച്ചെത്താത്തിനെ തുടര്‍ന്ന് ഭര്‍ത്താവ് പരിയാരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ്‌കേസെടുത്ത് അന്വേഷണം തുടങ്ങി. വീട്ടമ്മയും ഭര്‍ത്താവും ഇരുപത് വര്‍ഷമായി ഏഴിലോട് താമസിച്ചു വരികയായിരുന്നു. പഴയ വസ്ത്രങ്ങള്‍ ശേഖരിച്ചു വില്‍പ്പന നടത്തുകയായിരുന്നു ദമ്പതികളുടെ തൊഴില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha