വിഎസിനെതിരെ വെള്ളാപ്പള്ളി; മലമ്പുഴയില്‍ വിഎസിനെതിരെ എസ്എന്‍ഡിപി പ്രാദേശിക നേതൃത്വം വിപുലമായ പ്രചാരണ പരിപാടിക്ക് തുടക്കമിട്ടു

കഴിഞ്ഞ അഞ്ചിന് മലമ്പുഴ മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് വിഎസ് വെളളാപ്പളളി നടേശനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. എസ്എന്‍ഡിപി പാലക്കാട് താലൂക്ക് യൂണിയന്‍ സെക്രട്ടറിയും ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റുമായ കെആര്‍ ഗോപിനാഥ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മൈക്രോഫിനാന്‍സ് ക്രമക്കേട് ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ വിഎസ് പതിവ് ശൈലിയില്‍ ഉന്നയിച്ചു. ഇതാണ് എസ്എന്‍ഡിപി പ്രാദേശിക നേതൃത്വം വിഎസിനെതിരെ വോട്ടു വിഷയമാക്കുന്നത്. മലമ്പുഴ മണ്ഡലത്തിലും പുറത്തും പ്രകടനം നടത്തിയും പ്രതിഷേധം അറിയിച്ചു. ഈഴവ സമുദായത്തിന് സ്വാധീനമുളള മണ്ഡലമാണ് മലമ്പുഴ. വനിതാസംഘങ്ങളുടെ 130 മൈക്രോഫിനാന്‍സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന മണ്ഡലത്തില്‍ ഇതാദ്യമായാണ് വെളളാപ്പളളിയും വിഎസും തമ്മിലുളള ചേരിപ്പോര് തിരഞ്ഞെടുപ്പ് വിഷയമാകുന്നത്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha