കലിതീര്‍ത്തത് കെ.എം. മാണിയോട്

ഏഷ്യാനെറ്റും ഉമ്മന്‍ചാണ്ടിയും നേര്‍ക്കുനേര്‍. പച്ചയ്ക്കു രാഷ്ട്രീയം കളിക്കുന്ന ചാനലുകളുടെ പട്ടികയിലേക്ക് മലയാളികള്‍ എന്നും സ്‌നേഹിച്ചിരുന്ന ഏഷ്യാനെറ്റും കളം മാറ്റിച്ചവുട്ടി. ചാനല്‍ നേതൃത്വത്തില്‍ കടന്നുവന്ന മാര്‍ക്‌സിസ്റ്റ് അനുഭാവികളുടെ കോക്കസ് കൃത്യമായ അജണ്ടയൊരുക്കി തെരഞ്ഞെടുപ്പ് രാഷ്ട്രീയം കളിയാക്കുകയാണെന്ന് മുഖ്യമന്ത്രി.
തീന്‍മേശയ്ക്ക് മുന്നിലിരിക്കുന്ന ടി.വി. സ്‌ക്രീനില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ബലാത്സംഗ കഥകള്‍ പച്ചയ്ക്കു ചര്‍ച്ച ചെയ്യുകയും യാതൊരു വിശ്വാസ്യതയുമില്ലാത്ത തട്ടിപ്പുകാരിയുടെ പേരിലിറങ്ങിയ കുറിപ്പ് ബ്രേക്കിംഗ് ന്യൂസ് ആക്കുകയും ചെയ്യുന്ന ചാനല്‍ സംസ്‌ക്കാരം അധഃപതിച്ചതുതന്നെ.
കേരളം സഹതപിക്കുന്നു. വ്യാജ ആരോപണത്തിലൂടെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന ഗൗരവതരമായ പരാതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രണ്ടു ചാനലുകളിലെ നാലു മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും സരിതയ്ക്കുമെതിരെയും നല്കിയ വാര്‍ത്ത ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ഏഷ്യാനെറ്റ് മിനക്കെട്ടില്ല പകരം കെ.എം. മാണി തന്റെ കേസിനു സ്റ്റേ വാങ്ങാന്‍ ഹൈക്കോടതിയില്‍ പോയതു വലിയ വാര്‍ത്തയും ചര്‍ച്ചയുമാക്കി.
ഉമ്മന്‍ചാണ്ടിയോടും, യു.ഡി.എഫി നോടുമുള്ള കലിമുഴുവന്‍ വിനു വി. ജോണ്‍ തീര്‍ത്തതു കെ.എം. മാണിേയാട്. വൈകിട്ടത്തെ ചാനല്‍ ചര്‍ച്ച തികച്ചും ഏകപക്ഷീയവും വ്യക്തിഹത്യയുമായിരുന്നു. ചാനല്‍ പ്രവര്‍ത്തകരുടെ രാഷ്ട്രീയം എന്തുമാകട്ടെ, മറുപുറം പറയാന്‍ ആളെ ഇരുത്തിയിട്ടുവേണം ഉത്തരവാദിത്തപ്പെട്ട ചാനലുകള്‍ 'സ്വതന്ത്ര ചര്‍ച്ചകള്‍' നടത്താന്‍.
കെ.എം. മാണി അഴിമതി നടത്തിയോ ഇല്ലയോ എന്ന് ഞങ്ങള്‍ തിരക്കുന്നില്ല അതു കോടതി തീരുമാനിക്കട്ടെ. പക്ഷേ നിയമപരമായ മാര്‍ഗ്ഗങ്ങളവലംബിച്ച് കോടതിയെ സമീപിക്കുമ്പോള്‍ അതിനെ ആക്ഷേപിക്കുകയും യു.ഡി.എഫ്. ഘടകകക്ഷി നേതാവ് എന്ന പേരില്‍ മാത്രം വ്യക്തിഹത്യ ചെയ്യുകയും ചെയ്യുന്നത് മാധ്യമ ധര്‍മ്മമോ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha