മാവേലിക്കര മുന്‍ ബ്‌ളോക്ക് പഞ്ചായത്ത്പ്രസിഡന്റ് കവിത അപകടത്തില്‍ മരിച്ചു

ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പുവരെ മാവേലിക്കര ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കവിതാ സജീവന്‍ (40) ബൈക്ക് അപകടത്തില്‍പ്പെട്ട് മരിച്ചു.
ഇന്നലെ രാത്രി ഭര്‍ത്താവ് സജീവന്‍, മകന്‍ അനന്തകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം ഉത്സവം പ്രമാണിച്ച് ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തില്‍ എത്തിയതായിരുന്നു. രാത്രി പതിനൊന്നരയോടെ മൂവരും മടങ്ങവേ ക്ഷേത്രത്തിനു സമീപം പനച്ചമൂട്ടിലുള്ള പെട്രോള്‍ പമ്പിനു മുന്നില്‍ വച്ച് എതിരേവന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴാണ് ബൈക്ക് മറിഞ്ഞത്. തെറിച്ചു വീണ കവിതയുടെ തല പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. സജീവന് കൈക്ക് പരിക്കേറ്റു. മകന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ബൈക്ക് ഓടിച്ചിരുന്നത് സജീവനാണ്. തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം മാവേലിക്കര ജന. ആശുപത്രിയില്‍. സംസ്‌കാരം പിന്നീട്.
ഭര്‍ത്താവ് ചെന്നിത്തല പുറത്തു പറമ്പില്‍ വീട്ടില്‍ സജീവന്‍ കിണര്‍ പണിക്കാരനാണ്. ഇരുവരും സി. പി. എമ്മിന്റെ സജീവ പ്രവര്‍ത്തകരാണ്. സി. പി. എം ലോക്കല്‍ കമ്മിറ്റി അംഗമാണ് കവിത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha