ലിബിയയില്‍ കൊല്ലപ്പെട്ട മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

ചിരികളികള്‍ കേട്ടിരുന്ന ആ വീട്ടില്‍ ഇന്ന് കണ്ണീരില്‍ കുതിര്‍ന്ന മുഖങ്ങള്‍ മാത്രം. എങ്ങും കരച്ചിലുകളും തേങ്ങലുകളും മാത്രം. ആ അമ്മയുടെയും മോന്റെയും ചിരി എന്നേക്കും ഫോട്ടോയില്‍ മാത്രമായി ഒതുങ്ങും.
ലിബിയയിലെ സബ്രാത്തയില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെയും മകന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ഇന്നു രാവിലെ ഖത്തര്‍ എയര്‍വേസില്‍ നെടുമ്പാശേരിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി പാലാ വെളിയന്നൂരിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി. തുളസിഭവനില്‍ വിപിന്റെ ഭാര്യ സുനു (29), മകന്‍ പ്രണവ് (ഒന്നര വയസ്സ്) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ താമസിച്ചിരുന്ന ഫഌറ്റില്‍ ഷെല്‍ പതിക്കുകയായിരുന്നു.
സബ്രാത്തില്‍ സുനു ജോലി ചെയ്യുന്ന ആശുപത്രിയുടെ ഫഌറ്റിലാണ് ഷെല്‍ വീണത്. 2012ല്‍ വിവാഹത്തിനു ശേഷം വിപിനുമൊത്ത് ലിബിയയിലേക്ക് പോയ സുനു പിന്നീട് നാട്ടില്‍ മടങ്ങിയെത്തിയിരുന്നില്ല. ലിബിയിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് ഈ മാസം പകുതിയോടെ നാട്ടിലേക്ക് മടങ്ങാനിരിക്കേയാണ് മരണം.
രാമപുരം കൊണ്ടാട് കുഴുപ്പനാല്‍ സത്യന്‍ നായരുടെയും സതിയുടെയും മകളാണ് സുനു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha