ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാനെയും ദേവികുളത്ത് എ.കെ.മണിയെയും ഉള്‍പ്പെടുത്തി കോണ്‍ഗ്രസിന്റെ പുതിയ സ്ഥാനാര്‍ഥിപ്പട്ടിക

ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാനെയും ദേവികുളത്ത് എ.കെ.മണിയെയും ഉള്‍പ്പെടുത്തി കോണ്‍ഗ്രസിന്റെ പുതിയ സ്ഥാനാര്‍ഥിപ്പട്ടിക. ഒറ്റപ്പാലത്ത് ശാന്താ ജയറാമിനെയും ദേവികുളത്ത് ആര്‍.രാജാറാമിനെയുമാണ് നേരത്തെ പരിഗണിച്ചിരുന്നത്. സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിന്നുമാറ്റിയതില്‍ ദുഖമൊന്നുമില്ലെന്നും എ.കെ.മണിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും ആര്‍.രാജാറാം പ്രതികരിച്ചു. എന്നാല്‍ ഒറ്റപ്പാലത്തെ പട്ടികയില്‍ നിന്നുമാറ്റിയതിനെതിരെ ശാന്താ ജയറാം രംഗത്തുവന്നിരുന്നു.
അതേസമയം, കയ്പമംഗലം സീറ്റില്‍ ആര്‍എസ്പി തന്നെ മല്‍സരിക്കും. എം.ഡി.മുഹമ്മദ് നഹാസ് ആയിരിക്കും മല്‍സരിക്കുകയെന്നാണ് സൂചനകള്‍. കയ്പമംഗലത്ത് നേരത്തെ പ്രഖ്യാപിച്ചിരുന്ന ആര്‍എസ്പി സ്ഥാനാര്‍ഥി കെ.എം. നൂറുദ്ദീന്‍ പിന്മാറിയതിനെ തുടര്‍ന്ന് സീറ്റ് ഏറ്റെടുക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ശോഭാ സുബിനെയാണ് കോണ്‍ഗ്രസ് പരിഗണിച്ചിരുന്നത്. കയ്പമംഗലം കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ പകരം പയ്യന്നൂര്‍ നല്‍കണമെന്നായിരുന്നു ആര്‍എസ്പിയുടെ ആവശ്യം. കയ്പമംഗലത്തിനു പകരം പയ്യന്നൂര്‍ നല്‍കാനാകില്ലെന്നും കല്യാശേരി നല്‍കാമെന്നും കോണ്‍ഗ്രസ് അറിയിച്ചു. എന്നാല്‍ പയ്യന്നൂരില്ലെങ്കില്‍ കയ്പമംഗലത്തു തന്നെ മല്‍സരിക്കുമെന്ന് ആര്‍എസ്പി നിലപാടെടുത്തു.
അതേസമയം, തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ പത്തനംതിട്ട ജില്ലാ യുഡിഎഫ് കണ്‍വീനറുടെ ചുമതല ബാബു ജോര്‍ജും കോട്ടയത്തിന്റെ ചുമതല ജോസി സെബാസ്റ്റ്യനും നിര്‍വഹിക്കുമെന്നും കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ അറിയിച്ചു. ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനുമായി വിശദമായി സംസാരിച്ചെന്നും ഐഎന്‍ടിയുസിയുടെ വികാരങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha