മദ്യ നിരോധനം ബീഹാറില്‍ നിന്നും പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍

ഒറ്റയടിക്ക് നടപ്പാക്കിയ മദ്യ നിരോധനം മൂലം ബീഹാറില്‍ സൃഷ്ടിക്കുന്നത് ഗുരുതര പ്രശ്‌നങ്ങളാണെന്ന് റിപ്പോര്‍ട്ടുകള്‍. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ടു പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു എഎസ്‌ഐയുമുണ്ട്.
കുണ്ടാവചെയിന്‍പൂര്‍ പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ആയ രഘുനന്ദന്‍ ബസ്രയാണ് പട്‌ന മെഡിക്കല്‍ കോളേജില്‍ മരിച്ചത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കത്തിഹാര്‍ മെഡിക്കല്‍ കോളേജില്‍ നാല്‍പ്പതുകാരനും മദ്യം കിട്ടാതെ മരണത്തിന് കീഴടങ്ങി. അതിഗുരുതരാവസ്തയിലാണ് ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തിലെത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ നടപ്പിലാക്കിയ മദ്യ നിരോധനത്തെ തുടര്‍ന്ന് ബീഹാറില്‍ മദ്യപന്മാര്‍ക്കിടയില്‍ മാനസിക പ്രശ്‌നങ്ങള്‍(ആല്‍ക്കഹോള്‍ വിത്ട്രാവല്‍ സിന്‍ഡ്രോം) ഉണ്ടാകുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ലഹരി വിമുക്ത കേന്ദ്രങ്ങളിലേയ്ക്ക് മദ്യപരുടെ ഒഴുക്കാണ് ഉണ്ടാകുന്നത്. ഇതിനെ തുടര്‍ന്ന് പത്ത് കിടക്കകള്‍ വീതമുള്ള 39 ലഹരി വിമുക്ത കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ പുതുതായി സ്ഥാപിച്ചത്. എന്നാല്‍ ഇതൊന്നും പര്യാപ്തമല്ലാത്ത സാഹചര്യമാണ്. ലഹരി തേടി ജനങ്ങള്‍ സോപ്പും പേപ്പറുമൊക്കെ കഴിക്കുന്ന വിധത്തില്‍ ഗുരുതരമാണ് ബീഹാറിലെ അവസ്ഥ.
സംസ്ഥാനത്ത് ഘട്ടം ഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്നാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കി.
മദ്യ ഉപഭോഗം നിമിത്തം ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് സ്ത്രീകളണ്. പാവപ്പെട്ടവരാണ് മദ്യത്തിന് അടിമകളാവുന്നതില്‍ ഏറെയും. ഇത് കുടുംബബന്ധങ്ങളേയും കുട്ടികളുടെ വിദ്യാഭാസത്തേയും മോശമായ രീതിയിലാണ് ബാധിക്കുന്നതെന്ന് നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ വികസനത്തിനും സമാധാനത്തിനും വിലങ്ങുതടിയാകുന്ന ഈ അവസ്ഥയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഹോട്ടലുകളിലും ബാറുകളിലുമാണ് വിദേശമദ്യ വില്‍പന പൂര്‍ണമായും നിരോധിച്ചത്. എന്നാല്‍ ആര്‍മി കാന്റീനുകളില്‍ മദ്യം ലഭിക്കും. 2015-16 ല്‍ മദ്യവില്പനയിലൂടെ 4000 കോടി രൂപയുടെ വരുമാനമാണ് ബിഹാര്‍ സര്‍ക്കാരിന് ലഭിച്ചത്. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ മാത്രം വില്പനയിലൂടെ 2,000 കോടി രൂപക്ക് അടുത്ത് സര്‍ക്കാരിന് വരുമാനമുണ്ടായിരുന്നു. മദ്യനിരോധനത്തിനു ശേഷം ബീഹാറില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത എത്രത്തോളം ഭീകരമായാണ് മദ്യം ബീഹാറിലെ സാമൂഹിക ജീവിതത്തെ ബാധിച്ചിരുന്നതെന്നാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha