പ്രണണയച്ചതി..... കാമുകന്റെ ക്രൂരതകള്‍ എണ്ണിപ്പറഞ്ഞ് യുവതിയുടെ കത്ത്

അവന്‍ ആഗ്രഹിച്ചതും ചോദിച്ചതും എല്ലാം ഞാന്‍ നല്‍കി. ഒടുവില്‍ എന്നെ വഞ്ചിച്ചു അതും ക്രൂരമായിത്തന്നെ... ഒടുവില്‍ മരിക്കാനുള്ള ഉപദേശവും. അത് ഞാന്‍ കാണിച്ചുകൊടുക്കാം... താന്‍മരണപ്പെട്ടാല്‍ തന്റെ അവയവങ്ങള്‍ ദാനം ചെയ്യാവുന്നതെല്ലാം ദാനം ചെയ്യണമെന്നും തന്റെ നല്ല വസ്ത്രങ്ങള്‍ അനാഥര്‍ക്ക് നല്‍കണമെന്നും അനൂപ് തന്റെ മൃതശരീരം കണ്ടശേഷമേ മറവുചെയ്യാവൂവെന്നും വെളിപ്പെടുത്തിയാണ് കത്ത് അവസാനിക്കുന്നത്. കരഞ്ഞുകൊണ്ടെഴുതിയ ആശയുടെ ഈ അത്മഹത്യാ കുറിപ്പാണ് അനൂപിന്റെ അറസ്റ്റിലേക്കെത്തിച്ചത്.
പ്രണയച്ചതിയില്‍ മനംനൊന്ത് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ വെളിപ്പെടുന്നത് കാമുകന്റെ ക്രൂരത. കോട്ടുകാല്‍ പുലിയൂര്‍കോണം ആശാ ഭവനില്‍ ചന്ദ്രന്റെയും സുജാതയുടെയും മകള്‍ ആശാ ച്ന്ദ്രനാണ് (24)കാമുകന്റെ പ്രണയച്ചതിയില്‍ മനം നൊന്ത് കഴിഞ്ഞദിവസം തൂങ്ങിമരിച്ചത്. എം.എസ്.സി മാത്‌സ് പഠനശേഷം പി.എസ്.സി കോച്ചിംഗിന് പോകുകയായിരുന്ന ആശ നാലുപേജുകളിലായി എഴുതിയ ആത്മഹത്യാക്കുറിപ്പാണ് പ്രണയത്തിന്റെ തുടക്കം മുതല്‍ ചതിക്കുഴിവരെയുള്ള സംഭവങ്ങളുടെ ചുരുളഴിക്കുന്നത്. ആശയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കുളിമുറിയോട് ചേര്‍ന്ന ബെഡ് റൂമില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ആശയെഴുതിയ കത്ത് കണ്ടെത്തിയത്.
ആത്മഹത്യചെയ്യുമെന്ന സൂചന കത്തില്‍ ഒരിടത്തും നല്‍കിയിട്ടില്ലെങ്കിലും പ്രണനൈരാശ്യം കാമുകന്റെ കൊടുംചതി തന്റെ ജീവിതം തകര്‍ത്തതിന്റെയും സൂചനകള്‍ കത്തില്‍ പലയിടത്തുമായി ആവര്‍ത്തിക്കുന്നുണ്ട്. എനിക്ക് ഒരു പ്രണയമുണ്ടായിരുന്നുവെന്ന തുറന്നുപറച്ചിലോടെ ആരംഭിക്കുന്ന കത്ത് 2012 മുതലുള്ള പ്രണയത്തിന്റെ നാള്‍വഴികളെല്ലാം വിവരിക്കുന്നുണ്ട്. പ്രിയമുള്ളവരെ എന്ന് സംബോധനയോടെ ആരംഭിക്കുന്ന കത്ത് ആശയുടെ ബാഗിലാണ് സൂക്ഷിച്ചിരുന്നത്. വിഴിഞ്ഞം സിസിലിപുരം സ്വദേശിയായ അനൂപെന്ന യുവാവിനെതിരെയാണ് കത്തിലെ പരാമര്‍ശങ്ങള്‍. വിവാഹവാഗ്ദാനം നല്‍കി ആശയെ അനൂപ് പ്രണയ വലയില്‍ കുടുക്കിയതോടെ ഇരുവീട്ടുകാരും തമ്മിലും അടുപ്പമായി. ഇരുവരും പരസ്പരം വീടുകളില്‍ പോകുകയും ഭക്ഷണ സാധനങ്ങളും മറ്റും തയ്യാറാക്കി കൊണ്ടുപോകുകയും ചെയ്യുന്നത് പതിവാക്കി. വിവാഹ വാഗ്ദാനം നല്‍കിയ അനൂപ് തന്നെ കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ പലസ്ഥലത്തും കൊണ്ടുപോയതായും പീഡിപ്പിച്ചതായും കത്തില്‍ വെളിപ്പെടുത്തുന്നു. എന്നാല്‍, കഴിഞ്ഞ മൂന്നുമാസമായി ഇയാള്‍ തന്നില്‍ നിന്ന് അകലാന്‍ തുടങ്ങിയതാണ് തന്നെ തളര്‍ത്തിയത്. ഫോണ്‍ കോളുകളോട് പ്രതികരിക്കാതായതോടെ അനൂപിന്റെ വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴൊന്നും അയാളെ കാണാനായില്ല. പിന്നീട് സിം കാര്‍ഡും മാറ്റിയ ഇയാളുടെ പുതിയ സിം നമ്പര്‍ അമ്മയുടെ പക്കല്‍ നിന്ന് തരപ്പെടുത്തി വിളിച്ചെങ്കിലും തന്നെ വിലക്കിയതായും കത്തില്‍പറയുന്നു. അവസാനം തന്നെ ഉപദ്രവിക്കുകയും മരിക്കുന്നതാണ് നല്ലതെന്ന്് ഉപദേശിക്കുകയും ചെയ്തത്രെ.
പൊലീസ് കസ്റ്റഡിയിലായ കത്തിന് പുറമേ ആശയുടെതായ മറ്റൊരു കത്തും ഇന്ന് ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. പ്രണയവും വിരഹവും വിവരിക്കുന്നതിനൊപ്പം മരണത്തിന്റെ പാത തിരഞ്ഞെടുക്കുന്ന സൂചനകളും അതിലുണ്ട്. ഈ കത്തും ബന്ധുക്കള്‍ ഇന്ന് പൊലീസിന് കൈമാറിയിട്ടുണ്ട്. വിഴിഞ്ഞം സി.ഐ ന്യൂമാന്റെ നേതൃത്വത്തില്‍ അനൂപി നായി തെരച്ചില്‍ ഊര്‍ജിതമാക്കിയെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല. ചൊവ്വാഴ്ച വീട്ടുകാര്‍ ഒരു വിവാഹസല്‍ക്കാരചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നുആശ തൂങ്ങിമരിച്ചത്.
യുവതി പ്രണയവഞ്ചനയില്‍ മനംനൊന്ത് വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഒളിവില്‍ പോയ കാമുകനെ പൊലീസ് പിടികൂടി. വെങ്ങാനൂര്‍ സിസിലിപുരം പറയന്‍വിളാകം ശി വമന്ദിരത്തില്‍ ഒന്നാംപ്രതിയായ അനൂപ് (25)ആണ് കസ്റ്റഡിയിലായത്. സൈബര്‍പൊലീസ് സഹായത്തോടെയാണ് ഇയാളെ പിടികൂടിയതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. കൂട്ടുപ്രതിയായ അനൂപിന്റെ അമ്മ ജ്യോതി ഒളിവിലാണ. ആത്മഹത്യാപ്രേരണയ്ക്ക് പുറമേ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പീഡനത്തിന് കേസെടുക്കുമെന്നും പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha